റോഡ് നിര്‍മാണത്തിൽ ക്രമക്കേട് : ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ കേസ്, നടപടിക്കും ശുപാര്‍ശ നൽകി വിജിലൻസ്

Published : Oct 12, 2022, 08:22 AM IST
റോഡ് നിര്‍മാണത്തിൽ ക്രമക്കേട് : ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ കേസ്, നടപടിക്കും ശുപാര്‍ശ നൽകി വിജിലൻസ്

Synopsis

ഓപറേഷൻ സരൽ രാസ്തയുടെ ഭാഗമായി നടന്ന വിജിലൻസ് പരിശോധനയെ തുടര്‍ന്നാണ് മൂന്നു റെയ്ഞ്ചുകളിലായി 12 കേസുകൾ  രജിസ്റ്റര്‍ ചെയ്തത്. 14 നിർമ്മാണ പ്രവർത്തികൾക്കെതിരെ പ്രാഥമിക അന്വേഷണവും തുടങ്ങി

 

തിരുവനന്തപുരം : റോഡുകളുടെ നിര്‍മാണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുത്ത് വിജിലൻസ്. ഓപ്പറേഷൻ സരൽ രാസ്തയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. ഇതേ തുട‍ര്‍ന്ന് കരാറുകാര്‍ക്കും എൻജിനിയര്‍മാര്‍ക്കും എതിരെ വിജിലൻസ് കേസെടുത്തു . 

മൂന്നു റെയ്ഞ്ചുകളിലായി 12 കേസുകൾ ആണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 14 നിർമ്മാണ പ്രവർത്തികൾക്കെതിരെ പ്രാഥമിക അന്വേഷണവും തുടങ്ങി. ക്രമക്കേട് കണ്ടെത്തിയ റോഡുകളുടെ നിര്‍മാണം നടത്തിയ കരാറുകാര്‍ക്കും മേൽനോട്ട ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടി വേണമെന്നാണ് വിജിലൻസ് ശുപാര്‍ശ. പരിശോധന തുടരുകയാണെന്നും കൂടുതൽ കേസുകൾ രജിസ്റ്റര്‍ ചെയ്യുമെന്നും വിജിലൻസ് വ്യക്തമാക്കി

 

 

റോഡുകൾ നന്നാക്കാൻ നേരിട്ട് പരിശോധന: 'ഓപ്പറേഷൻ സരൾ രാസ്ത'യുമായി വിജിലൻസ്

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും