രാഹുലിന് അങ്ങ് തായ്‍ലൻഡിലും പിടിയുണ്ടോ... രാഹുൽ മാങ്കൂട്ടത്തിലിന്റെ സോഷ്യൽമീഡിയ റീച്ചിന് പിന്നിൽ ഫെയ്ക്ക് ഐഡികളോ? ആരോപണവുമായി ഇടത് സൈബർ ഹാൻഡിലുകൾ

Published : Apr 13, 2026, 04:22 PM IST
Rahul Mamkootathil

Synopsis

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ സോഷ്യൽമീഡിയയിലെ വൻ സ്വീകാര്യതയ്ക്ക് പിന്നിൽ ഫെയ്ക്ക് ഐഡികളാണെന്ന് ഇടത് സൈബർ ഹാൻഡിലുകൾ ആരോപിക്കുന്നു. പണം നൽകി തായ്‍ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ലൈക്കും വ്യൂസും കൂട്ടുന്നതെന്ന് അവർ വീഡിയോ സഹിതം ആരോപണം ഉന്നയിച്ചു.

പാലക്കാട് എംഎൽഎയും ലൈം​ഗിക പീഡനക്കേസിൽ പ്രതിയുമായ രാഹുൽ മാങ്കൂട്ടത്തിലിന് സോഷ്യൽമീഡിയയിൽ ലഭിക്കുന്ന സ്വീകാര്യത തട്ടിപ്പെന്ന് ഇടത് സൈബർ ഹാൻഡിലുകൾ. പണം നൽകിയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ ലൈക്കും കമന്റും വ്യൂസും വാരിക്കൂട്ടുന്നതെന്നും ഇടത് സൈബർ ​ഹാൻഡിലുകൾ ആരോപിച്ചു. വീഡിയോ തെളിവുകൾ സഹിതമായിരുന്നു ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം ഉയർത്തിയ വയനാട് ഫണ്ട് തട്ടിപ്പ് ആരോപണത്തിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ പോസ്റ്റ് ചെയ്ത വീഡിയോകൾക്ക് വലിയ രീതിയിൽ റീച്ച് ലഭിച്ചിരുന്നു. 'മറക്കരുത്…! നാളെ വോട്ട് ചെയ്യാൻ പോകുമ്പോൾ ഇക്കഴിഞ്ഞ പത്ത് വർഷം മറന്നു പോകരുത്' എന്ന ടൈറ്റിലിൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് 137 കെ ലൈക്കും, 20 ലക്ഷത്തിനടുത്ത് വ്യൂവർഷിപ്പും ലഭിച്ചു. 

വയനാട് ടൗൺഷിപ്പ് ഉൾപ്പടെയുള്ള വിഷയങ്ങളിലെ വിഡിയോകൾക്കും വലിയ രീതിയിൽ റീച്ച് കിട്ടി. തുടർന്നാണ് കൃത്രിമ മാർ​ഗത്തിലൂടെയും പണം നൽകിയുമാണ് ഈ റീച്ച് ഉണ്ടാക്കിയതെന്നും ഇതിനായി വലിയ രീതിയിൽ പണം ചെലവാക്കിയെന്നും ആരോപണമുയർന്നത്. ഫേക്ക് ഐഡികളിൽ നിന്നാണ് വലിയ രീതിയിൽ റിയാക്ഷൻ വന്നിരിക്കുന്നതെന്നും പല ഫെയ്ക്ക് ഐഡികളുടെയും പേര് തായ്ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ലൈക്കും വ്യൂസും വന്നതെന്നും ഇടത് സൈബർ ഹാൻഡിലുകൾ വീഡിയോ സഹിതം ആരോപിച്ചു. പ്രചാരണത്തിനെതിരെ രാഹുൽ പ്രതികരിച്ചിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിൽ 79.63 ശതമാനം പോളിങ്; ഹോം, സർവീസ് വോട്ടുകൾ ഉൾപ്പെടുത്തിയിട്ടില്ല, അന്തിമ കണക്ക് മാറും
ചുട്ടുപൊള്ളി കേരളം, പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; പാലക്കാട്, പുനലൂർ അടക്കമുള്ള സ്റ്റേഷനുകളിൽ ജാഗ്രത