ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ഉൾപ്പെട്ട ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗം സി സുജിത്ത് മെമ്പർ സ്ഥാനം രാജിവെച്ചു. സുജിത്തിന്റെ രാജി പഞ്ചായത്ത് ഭരണത്തെ യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി
- Home
- News
- Kerala News
- Malayalam News Live Updates: പീഡനക്കേസിൽ പ്രതിയായ സിപിഎം പഞ്ചായത്തംഗം രാജിവച്ചു, ഭരണ പ്രതിസന്ധി ഇല്ലെന്ന് സിപിഎം
Malayalam News Live Updates: പീഡനക്കേസിൽ പ്രതിയായ സിപിഎം പഞ്ചായത്തംഗം രാജിവച്ചു, ഭരണ പ്രതിസന്ധി ഇല്ലെന്ന് സിപിഎം

വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യത. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
Malayalam News Live:പീഡനക്കേസിൽ പ്രതിയായ സിപിഎം പഞ്ചായത്തംഗം രാജിവച്ചു, ഭരണ പ്രതിസന്ധി ഇല്ലെന്ന് സിപിഎം
Malayalam News Live:നിർണായക ചുവടുവയ്പ്പ്, സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് അനുമതി; അധിക സാമ്പത്തിക ബാധ്യതയില്ലെന്ന് എക്സൈസ് മന്ത്രി എം ലിജു
സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് കേരളത്തിൽ പ്രവർത്തനാനുമതിയായെന്ന് എക്സൈസ് മന്ത്രി എം ലിജുവിന്റെ പ്രഖ്യാപനം. സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യതയില്ലാതെ, നിലവിലുള്ള തസ്തികകൾ പുനർവിന്യസിച്ചാണ് 389 തസ്തികകളോടെ ബ്യൂറോ രൂപീകരിക്കുന്നത്
Malayalam News Live:ഉമ്മൻ ചാണ്ടിയെ തകർക്കാനുള്ള അന്നത്തെ ഗൂഢാലോചനയിൽ ഞാൻ പങ്കുകാരനല്ല, മാതൃകാപുരുഷനെന്നും അനുസ്മരിച്ച് ജി സുധാകരൻ
മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ തകർക്കാൻ നടന്ന ഗൂഢാലോചനയിൽ താൻ പങ്കാളിയല്ലെന്ന് ജി സുധാകരൻ. ഉമ്മൻ ചാണ്ടി ഒരു മാതൃകാ പുരുഷനായിരുന്നുവെന്നും ചെങ്ങന്നൂരിൽ നടന്ന അനുസ്മരണ പരിപാടിയിൽ സുധാകരൻ പറഞ്ഞു
Malayalam News Live:ദാ വന്നു, ദേ പോയി! പ്രധാനമന്ത്രിമാർ വാഴാത്ത രാജ്യമെന്ന 'ശാപം' മാറുമോ? ബ്രിട്ടനെ നയിക്കാൻ 'കിംഗ് ഓഫ് ദി നോർത്ത്'; ആൻഡി ബേണം തിങ്കളാഴ്ച അധികാരത്തിലേറും
കഴിഞ്ഞ 10 വർഷത്തിനിടെ ആറ് പ്രധാനമന്ത്രിമാർ ഭരിച്ച ബ്രിട്ടണിൽ, രാഷ്ട്രീയ അസ്ഥിരതയ്ക്ക് വിരാമമിടാൻ ആൻഡി ബേണം പുതിയ പ്രധാനമന്ത്രിയായി അധികാരമേൽക്കും. 'കിംഗ് ഓഫ് ദി നോർത്ത്' എന്നറിയപ്പെടുന്ന ബേണത്തിൽ വലിയ പ്രതീക്ഷയാണ് രാജ്യത്തിനുള്ളത്
Malayalam News Live:തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണം; വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ട് മുൻ മന്ത്രി വി ശിവൻകുട്ടി
ലോകകപ്പ് ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മറ്റൊരു ദിവസം പ്രവർത്തി ദിവസമാക്കാമെന്നും ശിവൻകുട്ടി
Malayalam News Live:ദേശീയ പുരസ്കാര നേട്ടത്തിൽ അഭിനന്ദന പ്രവാഹം, 'മലയാളിക്ക് മമ്മൂട്ടി ഒരു ശീല'മെന്ന് മുഖ്യമന്ത്രി, 'അഭിനയ ലോകത്തെ മെസി'യെന്ന് എംഎ ബേബി
മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ മമ്മൂട്ടിക്ക് രാഷ്ട്രീയ സാംസ്കാരിക രംഗത്തുനിന്നും അഭിനന്ദന പ്രവാഹം. മമ്മൂട്ടി മലയാളിക്ക് ഒരു ശീലമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞപ്പോൾ, അഭിനയ ലോകത്തെ മെസിയാണ് അദ്ദേഹമെന്ന് എം.എ. ബേബി വിശേഷിപ്പിച്ചു
Malayalam News Live:ഏറ്റവും നല്ല ജോലി അധ്യാപകരുടേത്, കാലത്തിനനുസരിച്ചുള്ള പുതിയ പരിശീലനം നൽകുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി; വിദ്യാരത്‌ന അവാർഡുകൾ വിതരണം ചെയ്തു
വിദ്യാരത്‌ന അവാർഡ് വിതരണ ചടങ്ങിൽ, അധ്യാപക ജോലി ഏറ്റവും ഉദാത്തമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ അധ്യാപകർക്ക് പുതിയ പരിശീലനം നൽകുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Malayalam News Live:കെഎസ്‍യു പ്രസിഡന്‍റിന് എഐവൈഎഫ് സെക്രട്ടറിയുടെ പിന്തുണ, മുഖ്യമന്ത്രിക്കെതിരായ വിമർശനം ന്യായം; ലോഡ് ഷെഡിങ്ങിനെതിരെ 'കാൻഡിൽ ലൈറ്റ് ഡിന്നർ' പ്രതിഷേധം
മുഖ്യമന്ത്രിക്ക് നേരെയുള്ള വിമർശനത്തിൽ കെഎസ്‍യു സംസ്ഥാന പ്രസിഡന്റിന് പിന്തുണയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. സംസ്ഥാനത്തെ ലോഡ് ഷെഡിങ്ങിനെതിരെ 'കാൻഡിൽ ലൈറ്റ് ഡിന്നർ' പ്രതിഷേധവും പ്രഖ്യാപിച്ചു
Malayalam News Live:ഞങ്ങൾ പൊതിച്ചോറ് നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വി വസീഫ്; 'കമ്മ്യൂണിറ്റി കിച്ചണുകൾ ഇല്ലാത്തതുകൊണ്ടാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്'
ബാനറും കൊടിയും വെച്ച് പൊതിച്ചോറ് വിതരണം പാടില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ ഡിവൈഎഫ്ഐ രംഗത്ത്. പദ്ധതി നിർത്തലാക്കില്ലെന്നും തുടരുമെന്നും സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് വ്യക്തമാക്കി.
Malayalam News Live:കോടതി ജീവനക്കാരിയുടെ മരണം; രഞ്ചിതയുടെ മുറിയിൽ നിന്നും ആത്‌മഹത്യകുറിപ്പ് കണ്ടെടുത്തു, 'ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണം'
തിരുവനന്തപുരത്ത് കോടതി ജീവനക്കാരിയുടെ ആത്‌മഹത്യയിൽ നിർണായക വിവരങ്ങൾ പുറത്ത്. മരിച്ച രഞ്ചിതയുടെ മുറിയിൽ നിന്നും ആത്‌മഹത്യകുറിപ്പ് കണ്ടെടുത്തു.
Malayalam News Live:ചിത്രങ്ങൾ പുറത്തുവിട്ട് കുഞ്ഞാലിക്കുട്ടി, 'മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ല'; ജൂൺ 29 ന് ടാറ്റയുമായി ചർച്ച നടന്നു, പ്രോജക്ടിൽ പുരോഗതിയുണ്ടായി
ടാറ്റയുമായി ചർച്ച നടത്തിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ച് വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി. ചർച്ചയുടെ ചിത്രങ്ങൾ പുറത്തുവിട്ട അദ്ദേഹം, മുൻ സർക്കാരിന്റെ കാലത്തെ ടാറ്റാ പ്രോജക്ടിന്റെ തുടർച്ചയാണ് ചർച്ച ചെയ്തതെന്നും വിശദീകരിച്ചു
Malayalam News Live:മെഗാ സ്റ്റാർ പുരസ്‌ക്കാര പെരുമഴ നനഞ്ഞ 2025-26! പത്മഭൂഷൺ, സംസ്ഥാന അവാർഡ്, ഒടുവിൽ നാലാം ദേശീയ അവാർഡ്; മതിലുകളിൽ തുടങ്ങിയ വീരഗാഥയുടെ 'ഭ്രമ'യുഗം
2025-26 വർഷം മമ്മൂട്ടിക്ക് പുരസ്കാരങ്ങളുടെ കാലമാണ്. പത്മഭൂഷൺ, സംസ്ഥാന അവാർഡ് എന്നിവയ്ക്ക് പിന്നാലെ ‘ഭ്രമയുഗം’ ചിത്രത്തിലെ പ്രകടനത്തിന് നാലാമത്തെ ദേശീയ അവാർഡും അദ്ദേഹം സ്വന്തമാക്കി. ഇതോടെ, ദേശീയ അവാർഡുകളുടെ എണ്ണത്തിൽ മമ്മൂട്ടി അമിതാഭ് ബച്ചനൊപ്പമെത്തി
Malayalam News Live:സംസ്ഥാനതലത്തിൽ പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടി; മഞ്ഞുമ്മൽ ബോയ്‌സിന് ദേശീയ തലത്തിൽ നിരാശ
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ. സംസ്ഥാന തലത്തിൽ 10 അവാർഡുകൾ വാരിക്കൂട്ടിയ സിനിമയ്ക്ക് ദേശീയ തലത്തിൽ പുരസ്കാരങ്ങളൊന്നും ലഭിച്ചില്ല
Malayalam News Live:കുട്ടികൾ കാണട്ടെ, ലോകകപ്പ് ഫൈൻ; സംസ്ഥാനത്ത് ഒരു സ്കൂളിന് കൂടി തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് അധികൃതർ
ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് സംസ്ഥാനത്ത് ഒരു സ്കൂളിന് കൂടി അവധി പ്രഖ്യാപിച്ച് അധികൃതർ. ആലപ്പുഴ മണപ്പുറം രാജഗിരി സെൻ്റ് ചവറ സിഎംഐ പബ്ലിക് സ്‌കൂളിനാണ് സ്കൂൾ മാനേജ്മെൻറ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്.
Malayalam News Live:മലപ്പുറത്ത് വീടിനകത്ത് ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു; കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിൽ
വീടിനകത്ത് ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു. മലപ്പുറം ഒതുക്കുങ്ങലിൽ ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
Malayalam News Live:ആരൊക്കെ എതിർത്താലും ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം തുടരുമെന്ന് വി കെ സനോജ്; 'സർക്കാരിന്റേത് നികൃഷ്ടമായ തീരുമാനം'
ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ നടപ്പാക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ ഡിവൈഎഫ്ഐ. സർക്കാരിന്റേത് നികൃഷ്ടമായ തീരുമാനമാണെന്നും ആരൊക്കെ എതിർത്താലും പൊതിച്ചോർ വിതരണം തുടരുമെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജ്
Malayalam News Live:ലോകകപ്പ് ഫുട്ബോൾ ഫൈനൽ; സ്കൂളുകൾക്ക് അവധി ആവശ്യപ്പെട്ട് നിരവധി പേർ വിളിക്കുന്നുണ്ടെന്ന് മന്ത്രി ഷംസുദ്ദീൻ, 'നൽകണമോ എന്നതിൽ തീരുമാനമെടുത്തിട്ടില്ല'
ലോകകപ്പ് ഫുട്ബോൾ ഫൈനൽ ദിവസത്തിൽ സ്കൂളിന് അവധി ആവശ്യപ്പെട്ട് നിരവധി പേർ വിളിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. അവധി നൽകണമോ എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി
Malayalam News Live:പൊതിച്ചോറിന് പൂട്ടോ? ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാൻ പാടില്ലെന്ന് മന്ത്രി കെ മുരളീധരൻ; കമ്മ്യൂണിറ്റി കിച്ചൻ നടപ്പിലാക്കും
ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകൾ വരുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാൻ പാടില്ലെന്ന് ആരോഗ്യമന്ത്രി
Malayalam News Live:മൺസൂൺ ബംപർ; കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 10കോടി, ടിക്കറ്റ് എടുത്തത് എറണാകുളത്ത് നിന്ന്, വാങ്ങിയയാളെ മറന്നെന്ന് വിൽപ്പനക്കാരൻ
മൺസൂൺ ബംപർ BR 110 നറുക്കെടുപ്പിൽ ഒന്നാം സമ്മാനം (10 കോടി) M C 576896 എന്ന നമ്പറിന്. കണ്ണൂർ ജില്ലയിൽ ജില്ലയിലെ ഏജന്റ് മനോജ് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
Malayalam News Live:സതീശനിലൂടെ കേരളത്തിന് ഒളിംപിക്സ് മെഡൽ കിട്ടിയേനെ, തള്ളൽ കായിക ഇനമായിരുന്നെങ്കിലെന്ന് പരിഹസിച്ച് ജോൺ ബ്രിട്ടാസ്; ടാറ്റ നിക്ഷേപത്തിൽ വിമർശനം
മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ ചില പ്രഖ്യാപനങ്ങൾ കേൾക്കുമ്പോൾ ആരുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് "തള്ളൽ ഒരു കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സിൽ മെഡൽ കിട്ടിയേനെ" എന്നായിരിക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി