'ഫ്രീ കൊടുത്തിട്ട് പരിഹസിക്കുന്നത് മന്ത്രിക്ക് പറ്റിയ പണിയോ', മന്ത്രി സി പി ജോണിനെതിരെ കടുത്ത വിമർശനം

Published : Aug 04, 2026, 11:07 AM IST
CP JOHN

Synopsis

സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന മന്ത്രി സിപി ജോണിന്‍റെ പരാമർശത്തിനെതിരെ വ്യാപക വിമർശനം. പണമില്ലാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളിക്കയറുമ്പോൾ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

തിരുവനന്തപുരം: സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന മന്ത്രി സിപി ജോണിന്‍റെ പരാമർശത്തിനെതിരെ വ്യാപക വിമർശനം. സോഷ്യൽ മീഡിയയിൽ മന്ത്രിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഫ്രീ യാത്ര കൊടുത്തിട്ട് അതിൽ യാത്ര ചെയ്യുന്നവരെ പരിഹസിക്കുന്നത് ഒരു മന്ത്രിക്ക് പറ്റിയ പണി ആണോ എന്നാണ് ചോദ്യം ഉയർന്നിട്ടുള്ളത്. അങ്ങ് പഠിച്ചതും പഠിപ്പിച്ചതുമായ എല്ലാ പാഠങ്ങളും മറന്നോ എന്നാണ് അധ്യാപികയും എഴുത്തുകാരിയും സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകയു സുജ സൂസൻ ജോര്‍ജ് ഫേസ്ബുക്കിൽ കുറിച്ചത്.

പൈസ ഇല്ലാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാണെന്നും എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

ഫീസില്ലാത്ത സ്വകാര്യ സ്കൂളിൽ പോലും മക്കളെ വിടില്ല. ബസ് വന്നാൽ പൈസ കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല. പകരം സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കുമെന്നും കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പരാമർശത്തിനെതിരെ സിപിഎം നേതാവ് പികെ ശ്രീമതി രംഗത്തെത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാഞ്ഞങ്ങാട് 22 വർഷം നടന്ന വധശ്രമക്കേസിലെ പ്രതി വയനാട്ടിൽ നിന്ന് പിടിയിൽ; താമസിച്ചത് വ്യാജവിലാസത്തിൽ
ശബരിമല നെയ്യ് ഇടപാട്: മിൽമയിൽ നടന്നത് അസാധാരണ നീക്കങ്ങൾ, സ്വയം വില നിശ്ചയിച്ച് ബോർഡിന് കത്ത് നൽകി, കത്ത് നൽകിയത് പി എസ് പ്രശാന്തിന്