
കൊച്ചി: കേരളത്തിൽ ചാവേർ ആക്രമണ പദ്ധതിയിട്ട കേസിൽ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഇന്ന് ശിക്ഷ വിധിക്കും. കൊച്ചി എൻ ഐ എ കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് ഇന്നലെ വിധിച്ചത്. ശിക്ഷ ഇന്ന് വിധിക്കാമെന്നും കൊച്ചി എൻ ഐ എ കോടതി വ്യക്തമാക്കിയിരുന്നു. ഇയാൾക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. യു എ പി എ 38, 39, ഐ പി സി 120 ബി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കാസർഗോഡ് ഐ എസ് കേസിൻ്റെ ഭാഗമായാണ് ഈ കേസും ഉള്ളത്.
പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി. 2018 മെയ് 15 നാണ് എൻ ഐ എ റിയാസ് അബൂബക്കറിനെ പിടികൂടിയത്. ശ്രീലങ്കൻ സ്ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിലും സ്ഫോടന പരമ്പര ആസൂത്രണം ചെയ്തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സമൂഹമാധ്യമങ്ങൾ വഴി ശ്രമം നടത്തി എന്നുമാണ് എൻ ഐ എ കുറ്റപത്രത്തിൽ പറഞ്ഞത്. യു എ പി എയിലെ സെക്ഷൻ 38, 39 വകുപ്പുകളും ഗൂഡാലോചനയുമടക്കമുള്ള കുറ്റങ്ങളുമാണ് ചുമത്തിയിട്ടുള്ളത്. കേസിൽ റിയാസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളും, വീട്ടിൽ നിന്ന് റെയ്ഡിനിടെ പിടികൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളുമാണ് തെളിവായി ഹാജരാക്കിയിരുന്നു. ഇതെല്ലാം പരിശോധിച്ച ശേഷമാണ് കൊച്ചി എൻ ഐ എ കോടതി പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കുറ്റക്കാരനെന്ന് കണ്ടെത്തിയത് ഇങ്ങനെ
കേരളത്തിൽ ചാവേർ ആക്രമണ പദ്ധതിയിട്ട കേസിൽ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കൊച്ചി എൻ ഐ എ കോടതിയാണ് വിധിച്ചത്. ഇയാൾക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. യു എ പി എ 38, 39, ഐ പി സി 120 ബി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കാസർഗോഡ് ഐ എസ് കേസിൻ്റെ ഭാഗമാണ് കേസ്. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി. 2018 മെയ് 15 നാണ് എൻ ഐ എ റിയാസ് അബൂബക്കറിനെ പിടികൂടിയത്. ശ്രീലങ്കൻ സ്ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിലും സ്ഫോടന പരമ്പര ആസൂത്രണം ചെയ്തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സമൂഹമാധ്യമങ്ങൾ വഴി ശ്രമം നടത്തി എന്നുമാണ് എൻ ഐ എ കണ്ടെത്തൽ. യു എ പി എയിലെ സെക്ഷൻ 38, 39 വകുപ്പുകളും ഗൂഡലോചനയുമടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. കേസിൽ റിയാസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളും, വീട്ടിൽ നിന്ന് റെയ്ഡിനിടെ പിടികൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളുമാണ് തെളിവായി ഹാജരാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam