
മലപ്പുറം: ഹക്കീം ഫൈസിയുടെ രാജിയോടെ സിഐസിയുമായുള്ള പ്രശ്നം തീരില്ലെന്ന് സമസ്ത യുവജനവിഭാഗം. സാദിഖലി തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഹക്കിം ഫൈസി വേദി പങ്കിട്ടതെന്നും ഇകെ സുന്നി നേതാക്കൾ പറഞ്ഞു.
സമസ്തയുമായുള്ള തർക്കത്തിനൊടുവിൽ് സിഐസി ജനറൽസെക്രട്ടറി സ്ഥാനത്ത് നിന്ന ഹക്കിം ഫൈസി ആദൃശ്ശേരി ഇന്നലെ രാജി വെച്ചിരുന്നു. ഒരു വർഷത്തോളമായി നീണ്ട തർക്കത്തിനൊടുവിൽ ആദ്യം പിന്തുണച്ച സാദിഖലി തങ്ങളും ഒടുവിൽ ആദൃശ്ശേരിയെ സമസ്തയുടെ സമ്മർദ്ദം കാരണം കൈവിടുകയായിരുന്നു. ഹക്കീം ഫൈസിയെ മാറ്റിയത് സമസ്തയുടെ വിജയമാണെങ്കിലും നേതാക്കൾ അത് പ്രകടിപ്പിക്കുന്നില്ല
ഹക്കീം ഫൈസിയുമായി ബന്ധപ്പെട്ട തർക്കം ലീഗിലെ ആഭ്യന്തരപ്രശ്നമായി മാറിയതോടെയാണ് അദ്ദേഹത്തിന് രാജി വെക്കേണ്ടി വന്നത്. സാദിഖലി തങ്ങൾ ഹക്കീം ഫൈസിയുമായി വേദി പങ്കിട്ട പ്രശ്നത്തിൽ കുഞ്ഞാലിക്കുട്ടി സമസ്ത നിലപാടിനൊപ്പം നിൽക്കുകായിരുന്നു. ചർ.ച്ചയ്ക്കിടെ സിഐസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെക്കുമെന്നും തങ്ങൾ പറഞ്ഞെങ്കിലും സമസ്ത വഴങ്ങിയില്ല.
സമസ്തയുമായി ഇടഞ്ഞാൽ അവർ പരസ്യമായി ഇടതുപക്ഷത്തേക്ക് നീങ്ങുമോ എന്ന് ലീഗിന് ആശങ്കയുണ്ട്. ലീഗിലെ ഒരു വിഭാഗം സമസ്തയ്ക്ക് വേണ്ടി ചരട് വലി തുടങ്ങിയതോടെയാണ് പാണക്കാട് തങ്ങൾ വഴങ്ങിയതും ഹക്കീം ഫൈസിയുടെ രാജി ചോദിച്ച് വാങ്ങിയതും എന്നാൽ പാണക്കാട് തങ്ങളെ പിണക്കാതെ അദ്ദേഹത്തെ ഹക്കിം ഫൈസി ആദൃശ്ശേരി തെറ്റിദ്ധരിപ്പിച്ചു എന്ന പ്രതികരണമാണ് സുന്നി നേതാക്കൾ നടത്തിയത്.