
പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരൾ രോഗത്തെ തുടർന്നാണ് മരണം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി കേരളത്തില്‍ പരിചിതമായ മുഖമാകുന്നത്.
2- കോഴിക്കോട് ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ, പിഴവ് ഡോക്ടർ അറിയുന്നത് രോഗി പറയുമ്പോൾ
കാലുമാറി ശസ്ത്രക്രിയ നടത്തി സ്വകാര്യ ആശുപത്രിയുടെ ഗുരുതര അനാസ്ഥ. പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലത് കാലിനാണ് ശസ്ത്രക്രിയ ചെയ്തത്. കോഴിക്കോട് നാഷണൽ ആശുപത്രിയിലാണ് ഗുരുതരമായ പിഴവ് സംഭവിച്ചത്. ഇന്നലെയായിരുന്നു ശസ്ത്രക്രിയ
3- സ്വർണ്ണക്കടത്തിലെ തർക്കം, താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പിടിയിൽ
താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പിടിയിൽ. മാസങ്ങൾക്ക് മുമ്പ് താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതിയായ അലി ഉബൈറാനാണ് പൊലീസ് പിടിയിലായത്.കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
സ്വകാര്യഭാഗത്ത് വിരൽകൊണ്ട് കുത്തിയെന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമത്തിലെ മൂന്ന് (ബി) വകുപ്പ് പ്രകാരമുള്ള കുറ്റം എടുത്തുമാറ്റിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി നടപടിക്കെതിരെ 12 വയസുള്ള പെൺകുട്ടിയുടെ അമ്മ നൽകിയ അപ്പീലാണ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
സമസ്തക്കെതിരായ പ്രചാരണത്തിന്റെ സത്യാവസ്ഥ വിശദമാക്കാൻ മാർച്ച് ഒന്നിന് സംഗമം നടത്തുമെന്ന് എസ്കെഎസ്എസ്എഫ് - എസ്‍വൈഎസ് സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. സാദിഖ് അലി തങ്ങളുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് എസ് വൈ എസ് സ്റ്റേറ്റ് വർക്കിങ്ങ് സെക്രട്ടറി അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.
ശിവസേന തർക്കത്തിൽ ഉദ്ധവ് താക്കറെയുടെ ഹർജിയിൽ നോട്ടീസ് അയയ്ക്കാമെന്ന് സുപ്രീംകോടതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതിനെതിരെ ഉദ്ധവ് താക്കറെ നൽകിയ ഹർജിയിലാണ് നോട്ടീസ്.
7- അനധികൃത സ്വത്ത് സമ്പാദനം: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടി അന്വേഷണം
അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെതിരെ വിശദമായ അന്വേഷണത്തിന് കമ്മീഷനെ വെച്ച് പാർട്ടി. നാലംഗ കമ്മീഷനെ അന്വേഷണത്തിനായി നിയമിക്കാൻ ഇന്ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവാണ് തീരുമാനിച്ചത്
ഹരിപ്പാട് ദേശീയപാതയ്ക്ക് നടുവില്‍ പതിറ്റാണ്ടുകളായി നിലനിന്ന ഒറ്റപ്പന മുറിച്ച് മാറ്റി. തൊട്ടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കുരുട്ടൂര് ഭഗവത്രി ക്ഷേത്രത്തിലെ ഉല്‍സവം കഴിയുന്നത് വരെ പന മുറിച്ച് മാറ്റരുതെന്ന വിശ്വാസികളുടെ അഭ്യര്‍ഥന പ്രകാരം അധികൃതര്‍ നീട്ടിവെക്കുകയായിരുന്നു
കൊച്ചിയിലെ കുടിവെള്ള പ്രശ്നത്തില്‍ ഇടപെട്ട് മന്ത്രി റോഷി അഗസ്റ്റിന്. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നു. കൂടുതല്‍ ചെറുടാങ്കറുകള്‍ എത്തിക്കുമെന്നും പ്രശ്നം ആവര്‍ത്തിക്കാതിരിക്കാന്‍ സ്റ്റാന്‍ഡ്ബൈ മോട്ടോര്‍ വാങ്ങുമെന്നും മന്ത്രി പറഞ്ഞു.
10- മുൻ പഞ്ചായത്ത് പ്രസിഡന്റ് പോക്സോ കേസിൽ അറസ്റ്റിൽ, പ്രതി കോൺഗ്രസ് പ്രാദേശിക നേതാവ്
തൃശൂരിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് പോക്സോ കേസിൽ അറസ്റ്റിൽ. തൃശൂർ കോലഴി പഞ്ചായത്തിലെ മുൻ പ്രസിഡന്റ് പി.ജി.ഉണ്ണികൃഷ്ണൻ (57) ആണ് പോക്സോ അറസ്റ്റിലായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam