299 പേരുമായി തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത ഇസ്താബൂൾ- കൊളംബോ ടര്‍ക്കിഷ് വിമാനം; യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി

Published : Jan 07, 2025, 02:51 PM IST
299 പേരുമായി തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത ഇസ്താബൂൾ- കൊളംബോ ടര്‍ക്കിഷ് വിമാനം; യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി

Synopsis

തുർക്കിയിലെ ഇസ്താംബൂളിൽ നിന്നും ശ്രീലങ്കയിലെ കൊളംബോയിലേക്ക് പുറപ്പെട്ട ടർക്കിഷ് വിമാനമാണ് ഇന്ന് രാവിലെ 6.51 ന്  തിരുവനന്തപുരത്തെ അന്താരാഷ്ട്ര ടെർമിനലിൽ ഇറക്കിയത്. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇറക്കിയ  ടർക്കിഷ് വിമാനത്തിലെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. മോശം കാലാവസ്ഥ കാരണം തിരുവനന്തപുരത്തേക്ക് വഴി തിരിച്ചുവിട്ട ടർക്കിഷ് വിമാനത്തിലെ യാത്രക്കാരെയാണ് ഹോട്ടലിലേക്ക് മാറ്റിയത്. തുർക്കിയിലെ ഇസ്താംബൂളിൽ നിന്നും ശ്രീലങ്കയിലെ കൊളംബോയിലേക്ക് പുറപ്പെട്ട ടർക്കിഷ് വിമാനമാണ് ഇന്ന് രാവിലെ 6.51 ന്  തിരുവനന്തപുരത്തെ അന്താരാഷ്ട്ര ടെർമിനലിൽ ഇറക്കിയത്. 

ആറ് മണിയോടെ കൊളംബോയിയിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം കാലാവസ്ഥ മോശമാണെന്ന വിലയിരുത്തലിനെ തുടർന്ന്  ആകാശത്ത് വട്ടമിട്ട് പറന്ന ശേഷം ലാൻഡിങിന് അനുമതി ലഭിക്കാതിരുന്നതോടെ തിരുവനന്തപുരത്തേക്ക് ഇറങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു. 10 ക്രൂ ഉൾപ്പെടെ 299 പേർ ഉണ്ടായിരുന്ന വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയർപോർട്ട് അധിക്യതർ പറഞ്ഞു. 

രാവിലെ 8 മുതൽ രാത്രി 9 വരെ, സൗജന്യ സർവീസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി; കലോത്സവത്തിന് എത്തിയവർക്ക് ആശ്വാസം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, ജാമ്യഹർജിയിൽ ഇന്ന് വാദം; എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും
നിയമസഭയിൽ സർക്കാർ - പ്രതിപക്ഷ പോരിന് സാധ്യത; ശബരിമല സ്വർണ്ണക്കൊള്ളയിൽ സഭ പ്രക്ഷുബ്‍ദമായേക്കും