സമയം രാത്രി വൈകി, കാനനപാതയിൽ കുടുങ്ങിയത് ചെന്നൈയിൽ നിന്നെത്തിയ നാലുപേര്‍, ഓടിയെത്തി ശബരിമല സ്ട്രച്ചർ സര്‍വീസ്

Published : Jan 07, 2025, 02:48 PM IST
 സമയം രാത്രി വൈകി, കാനനപാതയിൽ കുടുങ്ങിയത് ചെന്നൈയിൽ നിന്നെത്തിയ നാലുപേര്‍, ഓടിയെത്തി ശബരിമല സ്ട്രച്ചർ സര്‍വീസ്

Synopsis

രാത്രി 11 മണിയോടെ സ്ട്രറ്റ്ചർ സർവീസ് ടീം ഇവരെ സുരക്ഷിതമായി സന്നിധാനം ആശുപത്രിയിൽ എത്തിച്ച് ചികിൽസ ലഭ്യമാക്കുകയായിരുന്നു.

സന്നിധാനം: ശബരിമല സ്ട്രച്ചർ സർവ്വീസിന്റെ ഭാഗമായി സന്നിധാനത്തേക്ക് പുല്ലുമേട് നിന്നുള്ള കാനനപാതയിൽ ഉരക്കുഴിയിൽ നിന്ന് 3 കിലോമീറ്റർ അകലെ കുടുങ്ങിക്കിടന്ന  തമിഴ്നാട് സ്വദേശികളായ നാല് അയ്യപ്പഭക്തരെ സുരക്ഷിതമായി സന്നിധാനം ആശുപത്രിയിൽ എത്തിച്ചു.

വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ അറിയിപ്പിനെത്തുടർന്നാണ് 8 മണിക്ക് സന്നിധാനത്തു നിന്ന് ഫയർ ആൻ്റ് റെസ്ക്യൂ, ദേശീയ ദുരന്ത നിവാരണ സേന, ദേവസ്വം ബോർഡ് ജീവനക്കാർ അടങ്ങിയ സ്ട്രച്ചർ സർവ്വീസ് ടീം രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടത്. 

ചെന്നൈ സ്വദേശികളായ ലീലാവതി, ആന്റണി, പെരിയസ്വാമി മധുരൈ സ്വദേശി ലിംഗം എന്നിവരാണ് ശാരീരിക ബുദ്ധിമുട്ടുകൾ കാരണം രാത്രിയിൽ കാനനപാതയിൽ കുടുങ്ങിയത്.  രാത്രി 11 മണിയോടെ സ്ട്രറ്റ്ചർ സർവീസ് ടീം ഇവരെ സുരക്ഷിതമായി സന്നിധാനം ആശുപത്രിയിൽ എത്തിച്ച് ചികിൽസ ലഭ്യമാക്കുകയായിരുന്നു.

മൂവാറ്റുപുഴയിൽ ശബരിമല തീർത്ഥാടകരുടെ കാർ നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, ജാമ്യഹർജിയിൽ ഇന്ന് വാദം; എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും