
കോഴിക്കോട്: ലോകത്ത് തന്നെയുള്ള ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നായനാരുടെ കാലത്തായിരുന്നു വിഴിഞ്ഞം തുറമുഖത്തിന്റെ ആരംഭം. ചൈനയുമായി കമ്പനിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് പ്രവർത്തനങ്ങൾ നടന്നില്ല. തുറമുഖത്തിന്റെ പിതൃത്വം പലരും അവകാശപ്പെടുന്നുണ്ട്. ഇടതു പക്ഷ മുന്നണി അധികാരത്തിൽ എത്തിയപ്പോഴാണ് പദ്ധതി മുന്നോട്ട് പോയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് ആവശ്യമുയരുന്നുണ്ട്. പരിഹാസ്യമായ ഒരു നിലപാട് മാത്രമാണത്. എന്നാൽ അത് യാഥാർഥ്യമാക്കും എന്നത് സർക്കാരിന്റെ നിലപാട് ആയിരുന്നു. തുറമുഖം വരുന്നതിൽ ജനങ്ങൾ ആഹ്ളാദത്തിലാണ്. ഉടൻ തന്നെ ബാക്കി ഉള്ള പണി കൂടി പൂർത്തിയാക്കി അതിന്റെ ഉദ്ഘാടനം കൂടി നടത്താൻ പിണറായി സർക്കാരിനാകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
മൂന്നാർ: 'ശാശ്വത പരിഹാരം വേണം, ഇതിന്റെ ഭാഗമാണ് മൂന്നാർ ഹിൽ അതോറിറ്റി': മുഖ്യമന്ത്രി പിണറായി വിജയൻ
ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യമാണ് വിഴിഞ്ഞം തുറമുഖത്തിന് പിന്നിലെന്നും വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സെക്രട്ടറിയേറ്റിലേക്ക് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാനിക്ക് പൂര്‍ണമായും കീഴടങ്ങി കൊണ്ടാണ് വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാര്‍ മുന്നോട്ടുപോയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിലെ പരമ്പരാഗത മൽസ്യമേഖലയെയും തീരദേശ വാസികളെയും പരിപൂർണ്ണമായും വഞ്ചിക്കുകയും യു.ഡി.എഫ് സർക്കാർ നടപ്പിൽ വരുത്തിയ ഭവന പദ്ധതികൾ ഉൾപ്പെടെയുള്ള എല്ലാ ക്ഷേമ പദ്ധതികളും അട്ടിമറിക്കുകയും നിർത്തൽ ചെയ്യുകയും ചെയ്ത പിണറായി സർക്കാരിനെതിരെ സന്ധിയില്ലാ സമരത്തിന് കേരളം കാത്തിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam