ബാങ്ക് തെരഞ്ഞെടുപ്പിന് വോട്ടു ചെയ്യാനെത്തിയപ്പോൾ പരിശോധന, സ്ലിപ്പിനൊപ്പം കഞ്ചാവ്! യുവാക്കളെ പിടികൂടി-വീഡിയോ
കള്ളവോട്ട് എന്നാരോപിച്ച് രണ്ട് യുവാക്കളെ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് പോലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

പത്തനംതിട്ട: വോട്ട് ചെയ്യാൻ വന്ന രണ്ട് യുവാക്കളെ കഞ്ചാവുമായി പിടികൂടി. വോട്ടിംഗ് സ്ലിപ്പിനൊപ്പം കഞ്ചാവ് കണ്ടെത്തി. പത്തനംതിട്ട കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. കള്ളവോട്ട് എന്നാരോപിച്ച് രണ്ട് യുവാക്കളെ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് പോലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. എട്ടു ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി പത്തനംതിട്ട പൊലീസ് അറിയിച്ചു. പത്തനംതിട്ട കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പ് മുൻ എംഎല്‍എ കെ സി രാജഗോപാലിന് പൊലീസിന്‍റെ മർദ്ദനമെന്ന് ആരോപണമുയര്‍ന്നു. വോട്ടിംഗ് കേന്ദ്രമായ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിന് പുറത്താണ് സംഭവം. സിപിഎം പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.