കണ്ണൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമണം 

Published : Oct 30, 2022, 11:31 AM ISTUpdated : Oct 30, 2022, 12:47 PM IST
കണ്ണൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമണം 

Synopsis

കഞ്ചാവ് കൈവശം വച്ചതിന് കക്കാട് നിന്ന് ടൗൺ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനക്ക് വേണ്ടി ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു അതിക്രമം.

കണ്ണൂർ : കണ്ണൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമണം. കക്കാട് സ്വദേശി കെ യാസർ അറാഫത്താണ് ഇന്നലെ രാത്രി കാഷ്വാലിറ്റി വിഭാഗത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഞ്ചാവ് കൈവശം വച്ചതിന് കക്കാട് നിന്ന് ടൗൺ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനക്ക് വേണ്ടി ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു അതിക്രമം. ഇന്നലെ രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവമുണ്ടായത്. മുറിയിലെ ചില്ല് യാസർ തല കൊണ്ട് ഇടിച്ചു തകർത്തു. കസേരകൾ വലിച്ചെറിഞ്ഞു. ചില്ല് തെറിച്ച് വീണ് പൊലീസുകാർക്ക് പരിക്കേറ്റു. ടൗൺ എസ്ഐ എ.ഇബ്രാഹിം, സി വിൽ പൊലീസ് ഓഫിസർമാരായ എം.ടി.അനൂപ്, കെ.നവീൻ എന്നിവർക്കാണ് പരുക്കേറ്റത്. യാസർ മയക്കു മരുന്നിന് അടിമയാണെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ അക്രമം കാഷ്വാലിറ്റിയിലെ മറ്റ് രോഗികളിൽ ഏറെ നേരം ആശങ്ക സൃഷ്ടിച്ചു.

READ MORE കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട: എംഡിഎംഎയും ഹാഷിഷ് ഒയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കാറിൽ കടത്തുകയായിരുന്ന 156.74 ഗ്രാം എംഡിഎംഎയുമായി കണ്ണൂരിൽ യുവാവ് പിടിയിൽ 

കണ്ണൂരിൽ കാറിൽ കടത്തുകയായിരുന്ന 156.74 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. പാതിരിയാട് പടിക്കൽ ഹൗസിൽ ഇബ്രാഹിമിന്റെ മകൻ ഇസ്മയിലാണ് പിടിയിലായത്. മമ്പറം അഞ്ചരക്കണ്ടിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ടിയാഗോ കാറിൽ എംഡി എം എയുമായി പോവുകയായിരുന്ന ഇസ്മയിൽ പിടിയിലാവുന്നത്.  ആഴ്ചകളോളം പ്രതിയുടെ നീക്കങ്ങൾ എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നു. മാർക്കറ്റിൽ 14 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയാണ് പിടികൂടിയത്. കുറഞ്ഞത്  10 മുതൽ 20 വർഷം വരെ  കഠിന  തടവും 2 ലക്ഷം  രൂപ വരെ പിഴ ശിക്ഷയും  ലഭിക്കാവുന്ന കുറ്റമാണിത്. 

READ MORE കോതമംഗലത്ത് സ്കൂളിലെ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ് വേട്ട, 5 പേർ കസ്റ്റഡിയിൽ; സുരക്ഷാജീവനക്കാരൻ ഓടി രക്ഷപ്പെട്ടു

 

 

PREV
click me!

Recommended Stories

ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം
വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും