സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യതൊഴിലാളികൾ കടലില്‍ പോകരുത്

By Web TeamFirst Published Sep 21, 2020, 6:24 AM IST
Highlights

പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം എറണാകുളം ഇടുക്കി തൃശൂർ പാലക്കാട മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 

കോട്ടയം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും തീവ്രമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് കൂടുതൽ മഴ കിട്ടുക. പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കോട്ടയം എറണാകുളം ഇടുക്കി തൃശൂർ പാലക്കാട മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. അറബിക്കടലിൽ ശക്തമായ കാലവർഷക്കറ്റ് വീശുന്നതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മലപ്പുറത്ത് മഴ തുടരുന്നുണ്ടങ്കിലും ശക്തമല്ല. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് പോത്ത്‍കല്ല് പഞ്ചായത്തിലെ 12 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഭൂതാനം എൽ പി സ്കൂളിലെ ക്യാമ്പിലേക്കാണ് ഇവരെ മാറ്റിയത്. കാസര്‍കോട് മധുവാഹിനി പുഴ കരകവിഞ്ഞ് ഒഴുകുകയായണ്. പ്‍ടളയിലെ ഏഴ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇവിടെ 10 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 

click me!