ഞങ്ങൾക്ക് പിന്നാലെ ചുണ്ടൻ വള്ളം കടത്തിവിട്ടത് തെറ്റ്, വള്ളത്തിൽ തൂങ്ങി നിന്നാണ് രക്ഷപ്പെട്ടതെന്ന് സ്ത്രീകൾ

Published : Jul 03, 2023, 07:27 PM ISTUpdated : Jul 03, 2023, 07:39 PM IST
ഞങ്ങൾക്ക് പിന്നാലെ ചുണ്ടൻ വള്ളം കടത്തിവിട്ടത് തെറ്റ്, വള്ളത്തിൽ തൂങ്ങി നിന്നാണ് രക്ഷപ്പെട്ടതെന്ന്  സ്ത്രീകൾ

Synopsis

ആലപ്പുഴയിൽ വള്ളം മറിഞ്ഞ് അപകടമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രക്ഷപ്പെട്ട വള്ളത്തിലെ സ്ത്രീകൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.   

ആലപ്പുഴ: ഞങ്ങൾക്ക് പിന്നാലെ ചുണ്ടൻ വള്ളം കടത്തിവിട്ടത് തെറ്റാണെന്ന് രക്ഷപ്പെട്ട വള്ളത്തിലെ സ്ത്രീകൾ. ആലപ്പുഴ ചമ്പക്കുളത്ത് വള്ളം മറിഞ്ഞ് അപകടമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രക്ഷപ്പെട്ട വള്ളത്തിലെ സ്ത്രീകൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. 

ഞങ്ങൾക്ക് പിന്നാലെ ചുണ്ടൻ വള്ളം കടത്തിവിട്ടത് തെറ്റാണ്. ചുണ്ടൻ വള്ളങ്ങളുടെ ഓളത്തിൽ ബാലൻസ് തെറ്റുകയായിരുന്നു. വള്ളത്തിൽ തൂങ്ങി നിന്നാണ് രക്ഷപ്പെട്ടത്. ചിലർ വള്ളത്തിനടിയിലേക്ക് താഴ്ന്നുവെന്നും സ്ത്രീകൾ പറ‍ഞ്ഞു. അതേസമയം, സംഭവത്തെ കുറിച്ച് ജില്ലാ കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി മന്ത്രി പി പ്രസാദ് അറിയിച്ചു. അപകടത്തിന് പല കാരണങ്ങളും പറയുന്നുണ്ട്. പിറകിലൂടെ വന്ന സ്പീഡ് ബോട്ടുകളുടെ ഓളമാണ് കാരണമെന്നും പറയുന്നുണ്ട്. എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ചമ്പക്കുളത്ത് മുങ്ങിയത് വനിതകൾ തുഴഞ്ഞ വള്ളം: മുഴുവൻ ആളുകളെയും രക്ഷപ്പെടുത്തി, ആശുപത്രിയിൽ

സംഘാടനത്തിൽ വീഴ്ച്ച സംഭവിച്ചതായി തോമസ് കെ തോമസ് എംഎൽഎ പറഞ്ഞു. സംഘാടകരെ ഇതിലുള്ള പ്രതിഷേധം അറിയിച്ചിട്ടുണ്ട്. 
രണ്ട് പേർക്ക് ചെറിയ ശ്വാസതടസം ഉണ്ട്. ബാക്കി എല്ലാരും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. 

ചമ്പക്കുളത്ത് മൂലം വള്ളംകളിക്കിടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ പെട്ട മുഴുവൻ ആളുകളെയും രക്ഷപ്പെടുത്തിയിരുന്നു. 22 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അതിൽ 17 പേരും വനിതകളാണ്. ഇവരെ ചമ്പക്കുളം താലൂക്ക് ആശുപതിയിലേക്ക് മാറ്റിയിരിക്കുകയാണ്. കലക്ടറും എസ്പിയും ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്. ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവർത്തകർ തുഴഞ്ഞ കാട്ടിൽ തെക്കെതിൽ വള്ളം ആണ് മുങ്ങിയത്. കൂടുതൽ ബോട്ടുകളും വള്ളങ്ങളും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് മറ്റ് മത്സരങ്ങൾ നിർത്തി വെച്ചു. ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരത്തിന് തൊട്ട് മുൻപാണ് വള്ളം മറിഞ്ഞത്. വനിതകളുടെ വള്ളങ്ങളുടെ ഫൈനൽ മത്സരം ആയിരുന്നു നടന്നത്. രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. ആരുടെയും പരിക്ക് ​ഗുരുതരമല്ല. 

വള്ളംകളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി