എറണാകുളത്തെ ബംഗാളി ഹോട്ടലിൽ ഭക്ഷണം മാത്രമല്ല വിൽക്കുന്നതെന്നറിഞ്ഞ് അധികൃതരെത്തി; ബംഗാളി ദീദി കൈയോടെ പിടിയിൽ

By Web TeamFirst Published Mar 28, 2024, 2:26 PM IST
Highlights

കണ്ടംതറ ഭാഗത്ത് ഇവർ നടത്തുന്ന ബംഗാളി ഹോട്ടലിന്റെ മറവിലാണ് ഹെറോയിൻ വിൽപന നടത്തിവന്നിരുന്നത്. എക്സൈസിന്റെ
പെരുമ്പാവൂർ റേഞ്ച് പാർട്ടി നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്.

എറണാകുളം: പെരുമ്പാവൂരിൽ ബംഗാളി ദീദി ഹെറോയിനുമായി പിടിയിലായി. പെരുമ്പാവൂർ കണ്ടംതറ ഭാഗത്ത് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിനിയായ 36 വയസുകാരി സുലേഖാ ബീവി അറസ്റ്റിലായത്. ഇവരിൽ നിന്ന് 16.638 ഗ്രാം ഹെറോയിൻ എക്സൈസ് പിടികൂടി. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ  ബംഗാളി ദീദി എന്ന പേരിൽ അറിയപ്പെടുന്ന ഇവർ സ്വന്തം നാട്ടിൽ നിന്ന് ഹെറോയിൻ കൊണ്ടുവന്നു കേരളത്തിൽ വില്പന നടത്തിയിരുന്നു എന്ന് എക്സൈസ് അറിയിച്ചു.

കണ്ടംതറ ഭാഗത്ത് ഇവർ നടത്തുന്ന ബംഗാളി ഹോട്ടലിന്റെ മറവിലാണ് ഹെറോയിൻ വിൽപന നടത്തിവന്നിരുന്നത്. എക്സൈസിന്റെ
പെരുമ്പാവൂർ റേഞ്ച് പാർട്ടി നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. പെരുമ്പാവൂർ റേഞ്ച് ഇൻസ്പെക്ടർ ബിനീഷ് സുകുമാരൻ ഓപ്പറേഷന് നേതൃത്വം നൽകി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ ഗ്രേഡ് ബിജു പി.കെ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ബാലു എസ്, സിവിൽ എക്സൈസ് ഓഫീസർ അരുൺ കുമാർ, വിമൺ സിവിൽ എക്സൈസ് ഓഫീസർ രേഷ്മ എ.എസ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു ജയിലിലടച്ചു. 

click me!