പ്രഭാതസവാരിക്കിറിങ്ങിയ ആളെ ആന ചവിട്ടി കൊന്ന സംഭവം:ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കും-വനംമന്ത്രി

Published : Jul 08, 2022, 11:15 AM IST
പ്രഭാതസവാരിക്കിറിങ്ങിയ ആളെ ആന ചവിട്ടി കൊന്ന സംഭവം:ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കും-വനംമന്ത്രി

Synopsis

ആശ്വാസകരമായ മറുപടിക്ക് പകരം പ്രതിഷേധാർഹമായ മറുപടി ഉദ്യോഗസ്ഥർ നൽകിയെന്ന ആരോപണം ഉണ്ടെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം : പാലക്കാട് ധോണിയിൽ പ്രഭാതസവാരിക്കിറിങ്ങിയ ആളെ ആന ചവിട്ടി കൊന്ന സംഭവത്തിൽ  വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്ന വനം മന്ത്രി എ കെ ശശീന്ദ്രൻ. ആശ്വാസകരമായ മറുപടിക്ക് പകരം പ്രതിഷേധാർഹമായ മറുപടി ഉദ്യോഗസ്ഥർ നൽകിയെന്ന ആരോപണം ഉണ്ടെന്നും മന്ത്രി പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധം തീർക്കാൻ ഇടപെടാൻ വനം മന്ത്രി ജില്ലാ കലക്ടർക്ക് നിർദേശം നൽകി. പ്രതിഷേധക്കാരുമായി സംസാരിച്ച് ഉചിതമായ ഇടപെടൽ നടത്താൻ ആവശ്യപ്പെട്ടുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. എന്തിനാണ് ആ സമയത്ത് നടക്കാൻ പോയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദിച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്. 

 

പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. എട്ട് പേർക്കൊപ്പം നടക്കാനിറങ്ങിയ ശിവരാമനാണ് ദാരുണാന്ത്യം സംഭവിച്ചത് . മുന്നിൽ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന പിന്നാലെയുണ്ടായിരുന്ന  ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

സംഭവത്തെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. ജില്ലാ വനം മേധാവിയുടെ ഓഫിസിന് മുന്നിലാണ് പ്രതിഷേധം . ആർ ഡി ഒയും സ്ഥലം എംഎൽഎയും അടക്കം എത്തി എങ്കിലും പ്രതിഷേധം തുടരുകയാണ്


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ട്വന്‍റി 20 എൻഡിഎയിൽ ചേര്‍ന്നത് സ്വാഭാവിക പരിണാമം, അവര്‍ വ്യാപാര സ്ഥാപനമാണ്; മുല്ലപ്പള്ളി രാമചന്ദ്രൻ
'ചേരേണ്ടവര്‍ ചേര്‍ന്നു, ഞങ്ങള്‍ പറഞ്ഞത് സംഭവിച്ചു, ഒടുവില്‍ സാബു വര്‍ഗീയ രാഷ്ട്രീയത്തോട് സന്ധി ചെയ്തു'; കുറിപ്പുമായി ശ്രീനിജന്‍