സർക്കാർ ശത്രുവല്ല; കുടുംബത്തിലെ മുതിർന്നയാൾ അംഗങ്ങളോട് അഭിപ്രായം പറയുന്നതിൽ തെറ്റെന്ത്? ഗവർണർ

Published : Feb 20, 2022, 05:29 PM IST
സർക്കാർ ശത്രുവല്ല; കുടുംബത്തിലെ മുതിർന്നയാൾ അംഗങ്ങളോട് അഭിപ്രായം പറയുന്നതിൽ തെറ്റെന്ത്? ഗവർണർ

Synopsis

സംസ്ഥാന സർക്കാരിന് തന്റെ എല്ലാ പിന്തുണയും പരിഗണനയുമുണ്ടെന്നും ഗവർണർ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ ശത്രുസ്ഥാനത്തല്ല കാണുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ എന്റേതാണ്. കുടുംബത്തിലെ തലവൻ അംഗങ്ങളോട് ഒരു കാര്യം ശരിയല്ലെന്ന് പറയുന്നതിൽ എന്താണ് തെറ്റ്? അവർക്ക് എന്റെ എല്ലാ പിന്തുണയും പരിഗണനയുമുണ്ടെന്നും ഗവർണർ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഗവർണർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്

'എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ താൻ മാനിക്കുന്നു. എനിക്കെന്റെ കാഴ്ചപ്പാടുണ്ട്. എല്ലാവർക്കും ഒരേ അഭിപ്രായമാണെങ്കിൽ ജനാധിപത്യം എങ്ങിനെയാണ് മുന്നോട്ട് പോവുക? അവർക്ക് (സിപിഎമ്മിന്) അവരുടെ കാഴ്ചപ്പാടുണ്ടാകും. എനിക്ക് എന്റെ കാഴ്ചപ്പാടുണ്ട്. സംസ്ഥാനത്ത് 30 വർഷത്തിലേറെ ജോലി ചെയ്യുന്ന ജീവനക്കാരോട് പെൻഷനിലേക്ക് തങ്ങളുടെ വിഹിതം അടയ്ക്കാൻ ആവശ്യപ്പെടുന്നു. സർവകലാശാലകളിലെ ജീവനക്കാരോട് പോലും പങ്കാളിത്ത പെൻഷൻ നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നു. എന്നാൽ ഇവിടെയൊരു പ്രിവിലേജ്ഡ് ക്ലാസുണ്ട്. അവർക്ക് രണ്ട് വർഷം പ്രവർത്തിച്ചാൽ പെൻഷൻ കിട്ടും. രണ്ട് വർഷത്തിന് ശേഷം അവർ പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകരാവും. അവർക്ക് പെൻഷനായി സർക്കാരിൽ നിന്ന് പണം ലഭിക്കും. പൊളിറ്റിക്കൽ പാർട്ടി കേഡറിന് സർക്കാർ പണം നൽകേണ്ട യാതൊരു കാര്യവുമില്ല' - ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

'പക്ഷെ ഞാൻ എല്ലാവരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ബഹുമാനിക്കുന്നു. സർക്കാർ എന്റെ സർക്കാരാണ്. താനവരെ ശത്രുവായി കാണുന്നില്ല. കുടുംബത്തിലെ തലവൻ  അംഗങ്ങളോട് ഇത് ശരിയല്ലെന്ന് പറയുന്നതിൽ എന്താണ് തെറ്റ്? അവരെന്റെ ശത്രുവല്ല. അവർക്ക് എന്റെ എല്ലാ പിന്തുണയും പരിഗണനയുമുണ്ട്.'

'പ്രതിപക്ഷ നേതാവിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് ഉപദേശം നൽകുകയായിരുന്നു. ആരെയെങ്കിലും അപമാനിക്കാനും അധിക്ഷേപിക്കാനും അദ്ദേഹം ശ്രമിക്കുമ്പോൾ രമേശ് ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും കൂടെയാണ് അപമാനിക്കുന്നത്. അവരോട് ബഹുമാനം സൂക്ഷിക്കൂ, എങ്കിൽ അദ്ദേഹത്തിനും ഉയർന്ന ബഹുമാനം തിരികെ ലഭിക്കും. അവരെ ബഹുമാനിക്കാൻ അദ്ദേഹത്തിന് സാധിക്കില്ലെങ്കിൽ അദ്ദേഹത്തെ സഹായിക്കാൻ എനിക്കും സാധിക്കില്ല. നിങ്ങളേക്കാൾ മുതിർന്നവരെ ബഹുമാനിക്കൂവെന്ന് മാത്രമാണ് അദ്ദേഹത്തോട് പറഞ്ഞത്' - എന്നും ഗവർണർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 10 കോടിയുടെ വീടും വസ്തുവും തട്ടിയെടുത്ത സംഭവം; ആസൂത്രിത ഗൂഢാലോചനയുടെ വിവരങ്ങൾ പുറത്ത്, യഥാർത്ഥ ഉടമ അമേരിക്കയിൽ
കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു; തീ തുപ്പി കാറുമായി അഭ്യാസ പ്രകടനത്തിൽ നടപടി