Kodiyeri Balakrishnan : 'ഗവർണർക്ക് സർക്കാർ വഴങ്ങിയില്ല', പേഴ്സണൽ സ്റ്റാഫ് പെൻഷനിൽ പിന്നോട്ടില്ലെന്നും കോടിയേരി

Published : Feb 20, 2022, 04:55 PM ISTUpdated : Feb 20, 2022, 05:07 PM IST
Kodiyeri Balakrishnan : 'ഗവർണർക്ക് സർക്കാർ വഴങ്ങിയില്ല', പേഴ്സണൽ സ്റ്റാഫ് പെൻഷനിൽ പിന്നോട്ടില്ലെന്നും കോടിയേരി

Synopsis

ഗവർണർക്ക് സർക്കാർ വഴങ്ങിയെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ആരോപണം തള്ളിയ കോടിയേരി, സർക്കാർ ഗവർണർക്ക് വഴങ്ങിയിട്ടില്ലെന്നും അത് മാധ്യമ വ്യാഖ്യാനമാണെന്നുമാണ് പ്രതികരിച്ചത്.

തിരുവനന്തപുരം: ഗവർണർ (Governor)-സംസ്ഥാന സർക്കാർ പോരിൽ വിശദീകരണവുമായി സിപിഎം (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). ഗവർണറുമായി സർക്കാരിന് നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഒരു ഏറ്റുമുട്ടലിന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും കോടിയേരി വിശദീകരിച്ചു. 

നിയമസഭാ തെരഞ്ഞെടുപ്പിന് മുൻ ദിവസം മുഖ്യമന്ത്രിയും ഗവർണരും തമ്മിൽ  നടന്ന കൂടിക്കാഴ്ച സ്വാഭാവിക നടപടി മാത്രമാണ്. പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിലാണ് സർക്കാരിന് മുൻഗണന. പൊതുഭരണ സെക്രട്ടറിയെ മാറ്റാൻ ഗവർണർ പറഞ്ഞിട്ടില്ല. ഗവർണർ സ്വീകരിച്ച നടപടി അദ്ദേഹം തന്നെ പിന്നീട് തിരുത്തുകയായിരുന്നുവെന്നും കോടിയേരി പറഞ്ഞു. ഗവർണർക്ക് സർക്കാർ വഴങ്ങിയെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ആരോപണം തള്ളിയ കോടിയേരി, സർക്കാർ ഗവർണർക്ക് വഴങ്ങിയിട്ടില്ലെന്നും അത് മാധ്യമ വ്യാഖ്യാനമാണെന്ന് ഗവർണർ തന്നെ പറഞ്ഞിട്ടുണ്ടെന്നുമാണ് പ്രതികരിച്ചത്.

ഗവർണർ വിഷയത്തിൽ നല്ല രീതിയിലുള്ള ഇടപെടലാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സർക്കാരും ഗവർണറും തമ്മിലൊരും പ്രശ്നം വേണമെന്ന് സിപിഎം ആഗ്രഹിക്കുന്നില്ല. പ്രശ്ന പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുക. ഗവർണർമാരെ ഉപയോഗിച്ച് കേന്ദ്രം പലതും ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അതിനെയൊക്കെ നേരിടുക തന്നെ ചെയ്യും. എന്നാൽ ഒരു പ്രശ്നമുണ്ടായാൽ പരിഹരിക്കുന്നതിനാണ് കേരളാ സർക്കാർ മുൻഗണന നൽകുന്നതെന്നും കോടിയേരി പറഞ്ഞു. 

പേഴ്സണൽ സ്റ്റാഫ് പെൻഷൻ സംബന്ധിച്ച് തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. 1984 മുതൽ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നുണ്ട്. മാറി മാറി വന്ന എല്ലാ ഗവൺമെന്റുകളും അംഗീകരിച്ചതാണിത്. 5 വർഷത്തേക്കാണ് പേഴ്സണൽ സ്റ്റാഫിന് നിയമനം. അത് 2 വർഷം കൂടുമ്പോഴാണെന്നത് തെറ്റായ വിവരമാണ്. ഇപ്പോഴാകാം ഗവർണർക്ക് പേഴ്സണൽ സ്റ്റാഫ് പെൻഷൻ സംബന്ധിച്ച് വിവരം ലഭിച്ചത്. കാര്യങ്ങൾ മനസിലാക്കാനാണ് ഗവർണർ ചോദിച്ചതെങ്കിൽ അതിൽ  തെറ്റില്ലെന്നും ഇക്കാര്യത്തിൽ  തീരുമാനത്തിൽ മാറ്റം വരുത്താൻ പോകുന്നില്ലെന്നും കോടിയേരി വിശദീകരിച്ചു. കാര്യങ്ങൾ നടത്തി കൊണ്ടുപോകാൻ പേഴ്സണൽ സ്റ്റാഫ് വേണം. അതുകൊണ്ടാണ് നഗര സഭാ ചെയർ പേഴ്സൺ മാർക്കും പിഎമാരെ നൽകുന്നത്.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനുള്ള പെൻഷൻ;എജിയെ ഇടപെടുത്താൻ ​ഗവർണർ;പ്രതിരോധിക്കാൻ ഭരണ പ്രതിപക്ഷം

Personal Staff: വീണ്ടും രാഷ്ട്രീയ നിയമനം; നഗരസഭാ അധ്യക്ഷൻമാർക്കും പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാന്‍ അനുമതി

ഗവർണർ തെറ്റായ കാര്യങ്ങൾ പറയുമ്പോൾ അതിനെ സിപിഎം എതിർത്തിട്ടുണ്ട്. ആ നിലപാട് തുടർന്നുമുണ്ടാകും. ഇപ്പോൾ പ്രശ്നമില്ല. എന്നാൽ ഇനിയും പ്രശ്നമുണ്ടാകില്ലെന്ന് പറയാൻ കഴിയില്ലെന്നും കോടിയേരി പറഞ്ഞു. ഗവർണർ പദവി സംസ്ഥാനത്ത് തെരെഞ്ഞെടുക്കാൻ അധികാരം വേണമെന്ന് സിപിഎം പറയുന്നു.

എൽഡിഎഫിന്റെ പ്രധാന ശക്തിയാണ് സിപിഐ. പല വിഷയങ്ങളിലും വ്യത്യസ്തമായ അഭിപ്രായം മുമ്പും സിപിഐ പ്രകടിപ്പിച്ചിട്ടുണ്ട്. അഭിപ്രായ പ്രകടനം കൊണ്ട് സിപിഐ പ്രതിപക്ഷവുമായി ചേർന്നെന്ന് പറയാൻ കഴിയില്ലെന്നും കോടിയേരി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം കൂട്ടാൻ ഉദ്ദേശിക്കുന്നില്ലെന്ന് കോടിയേരി അറിയിച്ചു.  പി എസ് സി റാങ്ക് ഹോൾഡേഴ്സിന്റെ നീണ്ട ലിസ്റ്റുണ്ടെന്നും അതിനാൽ പെൻഷൻ പ്രായം കൂട്ടുന്നത് പരിഗണനയിലില്ലെന്നും കോടിയേരി പറഞ്ഞു. 

Governor : ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണം; കേന്ദ്രത്തോട് കേരളത്തിൻ്റെ ശുപാർശ

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളടക്കം ലഭിച്ചു, വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ഇഡി; സ്വർണക്കൊള്ളയിൽ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു
ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, മുൻകൂർ ജാമ്യത്തിനായുള്ള ശ്രമം തുടങ്ങി, മംഗളുരുവിലേക്കു കടന്നുവെന്ന് വിവരം