
കോഴിക്കോട്: കണ്ണൂരിലെ ട്രെയിന്‍ തീവയ്പിന്‍റെ പശ്ചാത്തലത്തില്‍ സംസഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്ത്.തീവയ്പ്പിന് തീവ്രവാദ ബന്ധമുണ്ട്.തീവയ്പ്പ് ആവർത്തിച്ചത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണ്.കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതു കൊണ്ടാണ് തീവ്രവാദികളെ ഇത്രയെങ്കിലും പിടിച്ചു കെട്ടാനാവുന്നത്.കേരളാ പൊലിസ് എന്തു ചെയ്യുകയായിരുന്നു.തീവ്രവാദികളോട് മൃദു സമീപനമാണ്.ഞെട്ടിപ്പിക്കുന്ന സംഭവമാണ് കണ്ണൂരിലേത്.മത തീവ്രവാദികളെ നിരീക്ഷിക്കുന്നതിൽ അനാസ്ഥയുണ്ട്.തീവ്രവാദ ശക്തികൾ അതിവേഗം ശക്തിപ്പെടുന്നു.വോട്ട് ബാങ്കിന് വേണ്ടി സംസ്ഥാന സുരക്ഷ ബലി കൊടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ വീണ്ടും തീപിടുത്തം; ഒരു ബോഗി പൂർണ്ണമായി കത്തി നശിച്ചു
എക്സിക്യൂട്ടീവ് എക്പ്രെസ് ട്രെയിനിന്റെ ബോഗിക്ക് തീപിടിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റെയിൽവേ തന്നെ അട്ടിമറി സംശയിക്കുന്നതായി അറിയിച്ച സംഭവത്തിൽ ഈ ദൃശ്യങ്ങൾ നിർണായകമാകും. ഷർട്ടിടാത്ത ഒരാൾ കാനുമായി ട്രെയിനിന് അടുത്തേക്ക് നടന്നടുക്കുന്നതും തിരിച്ചുപോകുന്നതും ആണ് ദൃശ്യങ്ങളിലുള്ളത്. രാത്രി ഒന്നേ മുക്കാലോട് കൂടിയായിരുന്നു ട്രെയിനിന് തീപിടിച്ചത് ശ്രദ്ധയിൽ പെട്ടത്. തീപിടിത്തത്തിൽ പിൻഭാഗത്തെ ജനറൽ കോച്ച് പൂർണമായും കത്തി നശിച്ചു.