
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ഓടക്കുന്നിൽ കെ എസ് ആർ ടി ബസും, ബൈക്കും കൂട്ടിയിടിച്ച് എടവക എള്ളു മന്ദം സ്വദേശിയായ യുവാവ് മരിച്ചു. പൂവത്തിങ്കൽ വീട്ടിൽ പി എം അനീഷ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴേമുക്കാലോടെ യായിരുന്നു അപകടം. എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി നോക്കി വരികയായിരുന്നു അനീഷ്. മണിയൻ (ദാരപ്പൻ) - പുഷ്പ ദമ്പതികളുടെ മകനാണ്. അനിത, അമ്മുകുട്ടി എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്.
പത്തനംതിട്ടയിൽ കുട്ടികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
അതേസമയം, പത്തനംതിട്ട റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിലെ ബസാണ് ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്. പത്തനംതിട്ട ചോവൂർമുക്കിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. രാവിലെ സ്കൂളിലേക്ക് കുട്ടികളുമായി പോയ ബസായിരുന്നു. അപകട സമയത്ത് എട്ട് കുട്ടികൾ ബസിലുണ്ടായിരുന്നു. അപകടം നേരിൽക്കണ്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
തീപിടിച്ചത് എലത്തൂരിൽ തീവെപ്പുണ്ടായ അതേ ട്രെയിനിൽ; ഷർട്ടിടാതെ ഒരാൾ കാനുമായ വരുന്ന ദൃശ്യം പുറത്ത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam