
കാസർകോട്: കാഞ്ഞങ്ങാട് മുൻസിപ്പിൽ ചെയർ പേഴ്സൺ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൻ്റെ സ്ഥാനാർഥിക്ക് വോട്ടു ചെയ്യുകയും വോട്ട് അസാധുവാക്കുകയും ചെയ്ത പാർട്ടി പ്രതിനിധികൾക്കെതിരെ നടപടി വേണമെന്ന മുസ്ലീം ലീഗിൽ ആവശ്യം. മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ നിരുത്തരവാദിത്തപരമായ വോട്ട് ചെയ്ത മൂന്ന് കൗൺസിലർമാർ രാജിവയ്ക്കണമെന്ന് കാഞ്ഞങ്ങാട്ടെ മുസ്ലീംലീഗ് മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടത്.
അതേസമയം നടപടി വിവാദമായതോടെ യുഡിഎഫിന് ഉറച്ച വോട്ട് നൽകിയ മൂന്ന് കൗൺസിലർമാരും മുസ്ലീംലീഗ് നേതൃത്വത്തിന് രാജിക്കത്ത് നൽകി. തങ്ങൾക്ക് കൈയ്യബദ്ധം പറ്റിയതാണെന്നാണ് മൂന്ന് പേരും രാജിക്കത്തിൽ പറയുന്നത്. കൗൺസിലർമാരുടെ രാജിക്കത്തിൽ അന്തിമ തീരുമാനം മുസ്ലീംലീഗ് ജില്ലാ കമ്മിറ്റിയാവും സ്വീകരിക്കുക.
കാഞ്ഞങ്ങാട് നഗരസഭയിലെ രണ്ട് മുസ്ലീം ലീഗ് അംഗങ്ങളാണ് സിപിഎം ചെയർപേഴ്സൺ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത്. ഇതോടെ 24 ൽ നിന്നും 26 ആയി വോട്ട് ഉയർന്ന് സി പി എം പ്രതിനിധി കെ.വി സുജാത ടീച്ചർ കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം വാർഡിലെ മെമ്പർ അസ്മ മാങ്കാവും 27-ാം വാർഡ് മെമ്പർ ഹസ്ന റസാക്കുമാണ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത ലീഗ് പ്രതിനിധികൾ. ലീഗ് പ്രതിനിധികൾ അബദ്ധത്തിൽ വോട്ട് ചെയ്തുവെന്നാണ് യുഡിഎഫ് നൽകുന്ന വിശദീകരണം.
രണ്ട് പേർ മാറ്റിക്കുത്തിയത് പോരാതെ ഒരു മുസ്ലീം ലീഗ് പ്രതിനിധിയുടെ വോട്ട് അസാധു കൂടി ആയതോടെ അംഗബലം 13 ആയിട്ടും യു ഡി എഫ് സ്ഥാനാർത്ഥിയുടെ വോട്ട് പത്തായി ചുരുങ്ങി. 6 അംഗങ്ങളുണ്ടായിട്ടും ബി ജെ പി സ്ഥാനാർത്ഥിക്ക് കിട്ടിയത് 3 വോട്ട് മാത്രം. 3 പേരുടെ വോട്ട് അസാധുവായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam