'അമേരിക്കയുമായി ഇന്ത്യ ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകരെ ബാധിക്കും, കരാറിൽ ഒപ്പിടാൻ പാടില്ല'; മന്ത്രി

Published : Jul 02, 2025, 11:26 AM IST
J Chinchu rani

Synopsis

അമേരിക്കയുമായി ഇന്ത്യ ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി

ദില്ലി: അമേരിക്കയുമായി ഇന്ത്യ ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. നമ്മൾ ഉൽപ്പാദിപ്പിക്കുന്ന പാലിനും പാലുൽപന്നങ്ങൾക്കും വിലയില്ലാതെ വരും. ഒരു കാരണവശാലും കരാറിൽ ഒപ്പിടാൻ പാടില്ല. ഈ വിഷയം കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. പാൽവില വർദ്ധന ആദ്യം മിൽമ ആലോചിച്ച് തീരുമാനമെടുക്കും. അതിനുശേഷം സർക്കാർ അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി. കേരളത്തിന് പുറത്തുനിന്ന് വരുന്ന കാലിതീറ്റകൾക്കാണ് വില വർദ്ധനവ് ഉണ്ടാകുന്നത്. കേരളത്തിൽ നിന്നുള്ള കാലി തീറ്റകൾക്ക് വിലവർധനവ ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേ‍ർത്തു.

 

PREV
Read more Articles on
click me!

Recommended Stories

ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പും; നിയമപരമായ പ്രശ്നങ്ങളില്ലെന്ന് കെ ജയകുമാർ
എട്ടാംക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്