
കൊച്ചി: സമരം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയല്ലെന്ന് യാക്കോബായ സഭ. സര്‍ക്കാരിന് എതിരല്ല സമരം. സഭയുടെ നിലനില്‍പ്പിന്‍റെ പ്രശ്നമാണിത്. സമരത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്. നിയമ നിർമാണത്തിലൂടെ സഭാ തർക്കം പരിഹരിക്കണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെടുന്നതെന്നും യാക്കോബായ സഭ അറിയിച്ചു.
യാക്കോബായ - ഓർത്തഡോക്സ് സഭാ തർക്കത്തിൽ നിയമനിർമ്മാണമാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കിയിരിക്കുകയാണ് യാക്കോബായ സഭ. നാളെ സഭയ്ക്ക് നഷ്ടപ്പെട്ട പള്ളികളിലെ സെമിത്തേരികളിൽ പ്രാർത്ഥന നടത്തും. മറ്റന്നാൾ മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹവും തുടങ്ങും.
യാക്കോബായ സഭാ വൈദികരുടെ ശാപം ഏറ്റുവാങ്ങി ഈ സർക്കാരിന് തുടർന്ന് അധികാരത്തിൽ വരാനാവില്ലെന്നാണ് സമരസമിതിയുടെ മുന്നറിയിപ്പ്. അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയത്തിൽ ഓർഡിനൻസ് ഇറക്കണമെന്നാണ് ആവശ്യം. സമരം കണ്ടില്ലെന്ന് നടിച്ചാൽ ജനം പ്രതികരിക്കുമെന്ന് ബിഷപ്പ് തോമസ് മോർ അലക്സന്ത്രിയോസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam