
കൊച്ചി: പള്ളിത്തർക്ക വിഷയത്തിൽ കർശന നിലപാടുമായി യാക്കോബായ സഭ. ഒരു രാഷ്ട്രീയ മുന്നണിയോടും പ്രത്യേകമായ ആഭിമുഖ്യം കാണിക്കില്ലെന്ന് സഭാ പ്രതിനിധികൾ പറഞ്ഞു. സഭക്ക് നിർണായക രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കേണ്ടി വരും. പള്ളി തർക്കത്തിൽ തീരുമാനം ഉണ്ടാകാത്തതിൽ ആശങ്കയുണ്ട്. സഭയെ ആരാണോ സഹായിക്കുന്നത് അവരെ തിരിച്ച് സഹായിക്കുമെന്നും പ്രതിനിധികൾ വ്യക്തമാക്കി.
പുത്തൻകുരിശിൽ സഭാ വർക്കിങ് കമ്മറ്റി യോഗത്തിന് ശേഷമാണ് സഭാ പ്രതിനിധികൾ മാധ്യമങ്ങളെ കണ്ടത്. സമര പരിപാടിയുമായി മുന്നോട്ട് പോകുന്നതിൽ കാര്യമില്ല. 8 ജില്ലകളിൽ സഭയ്ക്ക് സ്വാധീനമുണ്ട്. ഇടത് സർക്കാരിൻ്റെ ഇടപെടലിൽ പ്രതീക്ഷയുണ്ടായിരുന്നു. അത് പൂർത്തീകരിക്കപ്പെട്ടില്ല. സർക്കാരിൽ ഇപോഴും പ്രതീക്ഷയുണ്ട്. യു ഡി എഫ് അധികാരത്തിൽ വന്നാൽ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് പറഞ്ഞിരുന്നു. ബി ജെ പി അടക്കം പ്രശ്ന പരിഹാരത്തിന് എത്തിയതിൽ സന്തോഷമുണ്ടെന്നും സഭ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam