
കണ്ണൂര്‍: കണ്ണൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഫേസ്‌ബുക്കില്‍ സിപിഎം നേതാവ് പി ജയരാജന്‍റെ മകന്‍ ജെയിന്‍ രാജ് ഇട്ട പോസ്റ്റ് ചര്‍ച്ചയാവുന്നു. 'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി' എന്നാണ് ജെയിന്‍റെ പോസ്റ്റില്‍ പറയുന്നത്.
ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തെ കുറിച്ചാണോ എന്ന് വ്യക്തമല്ലെങ്കിലും പോസ്റ്റ് വലിയ ചര്‍ച്ചയാവുകയാണ്. പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിലവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
കടവത്തൂരിനടുത്ത് മുക്കില്‍ പീടികയില്‍ നടന്ന സംഘര്‍ഷത്തില്‍ വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ ചൊക്ലി പുല്ലൂക്കര സ്വദേശി മന്‍സൂര്‍(22) അര്‍ധരാത്രിയോടെയാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സഹോദരന്‍ മുഹ്‌സിന് പരിക്കേറ്റു.
കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു
'ഡിവൈഎഫ്ഐ സംഘം ആക്രമിച്ചത് പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷം'; കൊല്ലപ്പെട്ട മന്‍സൂറിന്‍റെ സഹോദരന്‍
ലീഗ് പ്രവർത്തകൻ്റെ കൊലപാതകം: ഒരാൾ പൊലീസ് കസ്റ്റഡിയിൽ, കൂത്തുപറമ്പിൽ യുഡിഎഫ് ഹർത്താൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam