കുടുംബവഴക്കിനെത്തുടർന്ന് ക്രൂരത; ഭാര്യയേയും മൂന്ന് പെൺമക്കളെയും തലയ്ക്കടിച്ചു കൊലപ്പെടുത്തി, പ്രതിക്കായ് തിരച്ചിൽ

Published : Sep 11, 2026, 04:38 PM ISTUpdated : Sep 11, 2026, 04:43 PM IST
jaipur family murder wife and three daughters found dead

Synopsis

രാജസ്ഥാനിലെ ജയ്പൂരിലെ കർധാനി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗോവിന്ദ് വാടികയിൽ കുടുംബവഴക്കിനെത്തുടർന്ന് 40-കാരിയായ ഭാര്യയേയും മൂന്ന് മക്കളെയും തലയ്ക്കടിച്ചു കൊലപ്പെടുത്തി

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ഭാര്യയെയും മക്കളെയും തലക്കടിച്ച് കൊന്നു. ജയ്പൂരിലെ ഗോവിന്ദ്പുരയിലാണ് സംഭവം തറയോടും കോൺക്രീറ്റ് കട്ടകളും ഉപയോഗിച്ച് ഉറങ്ങിക്കിടക്കുകയായിരുന്നു ഭാര്യയെയും, 3 മക്കളെയും തലക്കടിച്ച് കൊല്ലുകയായിരുന്നു കൊലപാതകത്തിന് ശേഷം ഒളിവിൽപോയ പ്രതി രാഹുൽധാ ക്ക് വേണ്ടി പോലീസ് അന്വേഷണം തുടങ്ങി കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു പ്രതിയെ പിടികൂടാൻ പ്രതേക പോലീസ് സംഘത്തെ നിയോഗപ്പെടുത്തി.

കൊല്ലപ്പെട്ടവർ ഉറങ്ങിക്കിടക്കുമ്പോഴാകാം ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ശിവകുമാർ ഭരദ്വാജ് പറഞ്ഞു. ഗീതയുടെ ഭർത്താവ് രാഹുൽ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാളെ കണ്ടെത്താനായി പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ തുടർ അന്വേഷണം നടന്നുവരികയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സമസ്തയിലെ വിഭാഗീയത; ഉമർ ഫൈസിക്കെതിരായ നീക്കം ശക്തമാക്കി എതിർ ചേരി, മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യം
കാലടി സർവകലാശാല പ്രതിഷേധം; 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി