'സമയമെടുക്കും, ക്ഷമ വേണം'; മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കില്ലെന്ന് ജയറാം രമേശ്, പ്രഖ്യാപനം നാളെ, കാതോർക്ക് കേരളം

Published : May 13, 2026, 07:29 PM ISTUpdated : May 13, 2026, 08:19 PM IST
kc venugopal, vd satheesan, ramesh chennithala

Synopsis

കേരള മുഖ്യമന്ത്രിയെ ഇന്നറിയാനാകില്ലെന്നും പ്രഖ്യാപനം നാളെയുണ്ടാകുമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നടത്തിയ ചർച്ചകളിൽ തീരുമാനമാകാത്തതിനെ തുടർന്ന് ഹൈക്കമാൻഡ് മുതിർന്ന നേതാക്കളുമായി കൂടിയാലോചനകൾ തുടരുകയാണ്. 

ദില്ലി: കേരള മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കില്ലെന്നും നാളെ പ്രഖ്യാപിക്കുമെന്നും കോൺ​ഗ്രസ് നേതാവ് ജയറാം രമേശ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എഐസിസി വാർത്താസമ്മേളനം വിളിക്കുമെന്ന് പ്രതീക്ഷിച്ച് ഖാർ​ഗെയും വീടിന് മുന്നിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാഹുൽ ​ഗാന്ധിയും മല്ലികാർജുൻ ഖാർ​ഗെയും അരമണിക്കൂർ ചർച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്തിയില്ലെന്നാണ് സൂചന. തീരുമാനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നു. അതേ സമയം, ആലുവ ദേശത്ത് വി.ഡി. സതീശന്റെ വീടിന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ മെല്ലെ മെല്ലെ പോയി തുടങ്ങിയിട്ടുണ്ട്. പ്രഖ്യാപനം നാളെ എന്ന് തന്നെ അവരോടും സൂചിപ്പിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ വീടിന് മുന്നിലെ പ്രവർത്തകരും പോയി.

വിഷയത്തിൽ ആന്റണിയുടെ നിലപാട് തേടി തീരുമാനമെടുക്കാമെന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. കൊടിക്കുന്നിൽ സുരേഷിനെയും ഹൈക്കമാൻഡ് വിളിച്ചു. കൊ‌‌ടിക്കുന്നിൽ വി.ഡി. സതീശനെ പിന്തുണച്ചുവെന്നാണ് സൂചന. വിഷയത്തിൽ ആന്റണിയുടെ നിലപാട് തേടി തീരുമാനമെടുക്കാമെന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. കൊടിക്കുന്നിൽ സുരേഷിനെയും ഹൈക്കമാൻഡ് വിളിച്ചു. കൊ‌‌ടിക്കുന്നിൽ വി.ഡി. സതീശനെ പിന്തുണച്ചുവെന്നാണ് സൂചന.

കെ സി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക എന്നതിലേക്ക് ഉറ്റുനോക്കുകയാണ് കേരളം. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്താം നാൾ ആയിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിൽ മുറുമുറുപ്പുയരുന്നുണ്ട്. മുഖ്യമന്ത്രിയെ ഇനിയും പ്രഖ്യാപിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയാതെ വന്നതോടെ സംസ്ഥാനം അക്ഷരാർത്ഥത്തിൽ ഭരണ സ്തംഭനത്തിലായി. കേരളത്തിനൊപ്പം ഫലം വന്ന എല്ലാ സംസ്ഥാനങ്ങളിലും പുതിയ സർക്കാരുകൾ ഭരണം തുടങ്ങി. പലയിടത്തും ജനങ്ങൾ നേതാക്കളെ ചോദ്യം ചെയ്തു തുടങ്ങിയതോടെ സഖ്യകക്ഷികൾ അടക്കം സഹികെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചയിൽ ലീഗ് അടക്കമുള്ളവര്‍ക്ക് എന്തുകാര്യം, വിദ്യാഭ്യാസ വകുപ്പ് കോൺ​ഗ്രസ് ഏറ്റെടുക്കണം'; ആവശ്യവുമായി സുകുമാരൻ നായർ
'പോടാ, ചെറ്റ പദപ്രയോ​ഗങ്ങൾ ചിലർ നടത്തുന്നു, എല്ലാത്തരം മോശം പദപ്രയോഗങ്ങള്‍ക്കും എതിരാണ്'; പിണറായി വിജയനെതിരെ പരോക്ഷ വിമര്‍ശനവുമായി പന്ന്യൻ രവീന്ദ്രൻ