
പാലക്കാട്: ജനതാദൾ പ്രവർത്തകരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിൽ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഉൾപ്പെടെ ആറുപേരെ വെറുതെ വിട്ടു. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു, പ്രവർത്തകരായ അത്തിമണി അനിൽ, കൃഷ്ണൻകുട്ടി, ഷൺമുഖൻ, പാർഥൻ, ഗോകുൽദാസ് എന്നിവരെയാണ് വെറുതെ വിട്ടത്.
വണ്ടിത്താവളം സ്വദേശികളും ജനതാദൾ പ്രവർത്തകരുമായ ശിവദാസ്, കറുപ്പസ്വാമി എന്നിവരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് അതിവേഗ കോടതിയുടെ വിധി. 2002 ൽ ശിവദാസും, കറുപ്പസ്വാമിയും സഞ്ചരിച്ചിരുന്ന ബൈക്കിൽ ജീപ്പിടിച്ചായിരുന്നു കൊലപാതകം. ആദ്യം അപകട മരണമെന്നാണ് കരുതിയിരുന്നതെങ്കിലും പിന്നീട് അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിയുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam