100 കോടി രൂപയുടെ കൈക്കൂലി കേസിൽ അറസ്റ്റിലായ തമിഴ്നാട് മുൻ വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷിനെ ജയിലിൽ അടച്ചു.
ചെന്നൈ: 100 കോടി രൂപയുടെ കൈക്കൂലി കേസിൽ അറസ്റ്റിലായ തമിഴ്നാട് മുൻ വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷിനെ ജയിലിൽ അടച്ചു. നവംബർ 6 വരെ അൻപിൽ മഹേഷിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ചെന്നൈ പുഴൽ ജയിലിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. സ്വകാര്യ സ്കൂളുകളുടെ അംഗീകാരത്തിനായി പാർട്ടി ഫണ്ടെന്ന പേരിൽ കോഴ വാങ്ങിയെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് ടിവികെ പക പോക്കുന്നുവെന്നാണ് ഡിഎംകെയുടെ വിമർശനം. മഹേഷിന്റെ മുൻകൂർ ജാമ്യഅപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
പിന്നാലെ ചെന്നൈയിലെ അപാർട്മെന്റിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത മഹേഷിനെ, സിറ്റി പൊലീസ് കമ്മീഷണരുടെ ഓഫീസിൽ എത്തിച്ചു. മുൻ എംഎൽഎ അടക്കം 2 ഡിഎംകെ നേതാക്കൾ വഴി ഇരുന്നുറോളം സ്കൂൾ മാനേജമെന്റിൽ നിന്ന് കോഴ വാങ്ങിയെന്നാണ് കേസ്. സ്റ്റാലിൻ മന്ത്രിസഭയിൽ അംഗമായിരുന്ന മഹേഷ് ഉദയനിധിയുടെ അടുത്ത സുഹൃത്തണ്. വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട്, സ്റ്റാലിൻ രാഷ്ട്രീയം മതിയാക്കണമെന്ന് ടിവികെമന്ത്രി രാജ്മോഹൻ പറഞ്ഞു.







