നസീറിനെ കാണാൻ പി ജയരാജന്‍ എത്തി; 'അക്രമത്തിൽ തനിക്കോ പാര്‍ട്ടിക്കോ പങ്കില്ല'

Published : May 20, 2019, 01:52 PM ISTUpdated : May 20, 2019, 03:17 PM IST
നസീറിനെ കാണാൻ പി ജയരാജന്‍ എത്തി; 'അക്രമത്തിൽ തനിക്കോ പാര്‍ട്ടിക്കോ പങ്കില്ല'

Synopsis

നസീര്‍ കഴിയുന്ന മുറിയില്‍  അരമണിക്കൂറോളം ചെലവഴിച്ചു.സന്ദര്‍ശന വിവരമറിഞ്ഞെത്തിയ മാധ്യമങ്ങളെ ഒഴിവാക്കിയാണ്  പി  ജയരാജന്‍ നസീറിനടുത്തേക്ക് പോയത്. 

കോഴിക്കോട്: വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിരുന്ന സി ഒ ടി നസീറിന്‍റെ  വധശ്രമത്തില്‍ സിപിഎം പ്രതിസ്ഥാനത്ത് നില്‍ക്കേ നസീറിനെ സന്ദര്‍ശിക്കാന്‍ പി ജയരാജന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി.സിഒടി നസീര്‍ വധശ്രമ ഗൂഢാലോചനയില്‍  പി ജയരാജന് നേരെ കോണ്‍ഗ്രസിന്‍റെയും ആര്‍എംപിയുടെയും ആരോപണം ഉയരുന്നതിനിടെയാണ് നസീറിനെ കാണാന്‍ ജയരാജനെത്തിയത്.

നസീര്‍ കഴിയുന്ന മുറിയില്‍  അരമണിക്കൂറോളം പി ജയരാജൻ ചെലവഴിച്ചു.സന്ദര്‍ശന വിവരമറിഞ്ഞെത്തിയ മാധ്യമങ്ങളെ ഒഴിവാക്കിയാണ് ജയരാജന്‍ നസീറിനടുത്തേക്ക് പോയത്.  നസീറിന് നേരെ നടന്ന ആക്രമണത്തില്‍ തനിക്കും പാര്‍ട്ടിക്കും പങ്കില്ലെന്ന് ജയരാജന്‍ വ്യക്തമാക്കി.

സംഭവത്തില്‍ പങ്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍  കണ്ടാലറിയാവുന്ന മൂന്ന് സിപിഎം പ്രവര്‍ത്തക്കെതിരെ തലശേരി പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

സിപിഎമ്മില്‍ നിന്ന് പുറത്തേക്ക് വന്നതും പി ജയരാജനെതിരെ വടകരയില്‍ മത്സരിച്ചതുമാണ് തന്നോടുള്ള സിപിഎം വിരോധത്തിന് കാരണമെന്നാണ് നസീറിന്‍റെ മൊഴി. തലശേരി എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി