Latest Videos

ജെസിബി പുരസ്കാരം എസ് ഹരീഷിന്‍റെ 'മീശ' നോവലിന്

By Web TeamFirst Published Nov 7, 2020, 9:11 PM IST
Highlights

ഹാർപർ കോളിൻസ് പുറത്തിറക്കിയ 'മൂസ്റ്റാഷ്' എന്ന ഇംഗ്ലീഷ് പരിഭാഷയ്ക്കാണ് പുരസ്കാരം.
ഇന്ത്യക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. 
 

ദില്ലി: ഇത്തവണത്തെ ജെസിബി പുരസ്കാരം എസ് ഹരീഷിന്‍റെ 'മീശ' എന്ന നോവലിന്.  25 ലക്ഷം രൂപയാണ് പുരസ്കാര തുക. ഹാർപർ കോളിൻസ് പുറത്തിറക്കിയ 'മൂസ്റ്റാഷ്' എന്ന ഇംഗ്ലീഷ് പരിഭാഷയ്ക്കാണ് പുരസ്കാരം. ഇന്ത്യക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. 

കോട്ടക്കൽ സ്വദേശിയായ ജയശ്രീ കളത്തിൽ ആണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. നിലവിൽ ലണ്ടനിൽ സ്ഥിരതാമസമാണ് ജയശ്രീ. വിവർത്തനം ചെയ്ത രചനയ്ക്കാണ് പുരസ്കാരം ലഭിച്ചതെങ്കിൽ വിവർത്തനം ചെയ്തയാൾക്ക് 10 ലക്ഷം രൂപ ലഭിക്കും. 

ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച ഗ്രന്ഥകർത്താക്കൾക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും. വിവർത്തനം ചെയ്ത കൃതിയുടെ കാര്യത്തിൽ, വിവർത്തനം ചെയ്തയാൾക്ക് 50,000 രൂപയും ലഭിക്കും. പ്രൊഫസറും കൾച്ചറൽ തിയറിസ്റ്റുമായ തേജസ്വിനി നിരഞ്ജന, ടാറ്റ ട്രസ്റ്റിലെ ആർട്സ് ആന്റ് കൾച്ചർ വിഭാഗം മേധാവി ദീപിക സൊറാബ്ജി, എഴുത്തുകാരനും പരിഭാഷകനുമായ അരുണി കശ്യപ്, നാടകകൃത്തും സംവിധായകനുമായ രാമു രാമനാഥൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുക.

click me!