ജിദ്ദയിൽ നിന്ന് 152 പേരുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം കൊച്ചിയിലിറങ്ങി

By Web TeamFirst Published May 14, 2020, 10:57 PM IST
Highlights

ഒരാൾക്ക് 950 റിയാൽ നിരക്ക് ഈടാക്കിയാണ് ജിദ്ദ-കൊച്ചി വിമാനത്തിൽ യാത്രക്കാരെ എത്തിച്ചത്. ജിദ്ദയിൽ നിന്നു ഡൽഹിയിലേക്കുള്ള വിമാന സർവീസ് റദ്ദു ചെയ്താണ് കോഴിക്കോട്ടേക്ക് മാറ്റിയത്

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ പ്രത്യേക വിമാനം കൊച്ചിയിലിറങ്ങി. 152 പേരാണ് വിമാനത്തിൽ നാട്ടിലേക്ക് എത്തിയത്. സംഘത്തിൽ മൂന്ന് പേർ കുഞ്ഞുങ്ങളാണ്. 

ഒരാൾക്ക് 950 റിയാൽ നിരക്ക് ഈടാക്കിയാണ് ജിദ്ദ-കൊച്ചി വിമാനത്തിൽ യാത്രക്കാരെ എത്തിച്ചത്. ജിദ്ദയിൽ നിന്നു ഡൽഹിയിലേക്കുള്ള വിമാന സർവീസ് റദ്ദു ചെയ്താണ് കോഴിക്കോട്ടേക്ക് മാറ്റിയത്. ദില്ലി വിമാനത്തിൽ ദില്ലി, ഹരിയാന സ്വദേശികൾക്കു മാത്രമായി യാത്ര പരിമിതപ്പെടുത്തിയതു മൂലം യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവാണു വിമാനം റദ്ദു ചെയ്യാൻ കാരണമെന്നാണ് റിപ്പോർട്ട്. 

കേരളത്തിലേക്ക് മടങ്ങാനായി നൂറുകണക്കിന് ആളുകൾ എംബസിയുടെ പരിഗണനയ്ക്കായി കാത്തുനിൽക്കുമ്പോഴാണ് ദില്ലി പോലുള്ള സ്ഥലങ്ങളിലേക്ക് പരിമിതമായ യാത്രക്കാരുമായി എയർ ഇന്ത്യയുടെ മടക്കം. 139 യാത്രക്കാർ മാത്രമാണ് ഡൽഹി വിമാനത്തിൽ ഉണ്ടായിരുന്നത്.

click me!