ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കും; അപേക്ഷ നൽകേണ്ട അവസാന തിയതി നാളെ

Published : Mar 27, 2026, 06:38 PM ISTUpdated : Mar 27, 2026, 07:08 PM IST
Exam

Synopsis

പരീക്ഷ തീയതിയിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ വിവരങ്ങൾ jeemain.query@nta.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അടിയന്തരമായി വിവരങ്ങൾ നൽകണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 28, 2026 ആണ്.

ദില്ലി: ഈസ്റ്റർ ദിനത്തിലെ JEE മെയിൻ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി അറിയിച്ചു. ഇക്കാര്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. അതേസമയം പരീക്ഷ തീയതിയിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ വിവരങ്ങൾ jeemain.query@nta.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അടിയന്തരമായി വിവരങ്ങൾ നൽകണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 28, 2026 ആണ്. അതേസമയം കർദിനാൾ ബസേലിയോസ് ക്ലിമ്മീസ് ബാവ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയം കേന്ദ്രവിദ്യാഭ്യാസമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയത്.

അതേസമയം പെസഹാ വ്യാഴം, ഈസ്റ്റർ ദിനങ്ങളിൽ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ ക്രൈസ്തവ സഭാ നേതൃത്വം പ്രതിഷേധം ശക്തമാക്കിയിരുന്നു. പരീക്ഷ നടത്താനുള്ള തീരുമാനം ശരിയല്ലെന്ന് കോതമംഗലം രൂപത വൈദികയോഗം കുറ്റപ്പെടുത്തുകയും ചെയ്തു. ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും പരീക്ഷകൾ മാറ്റി വയ്ക്കണമെന്നും കോതമംഗലം രൂപത വൈദിക യോഗം ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തെ തുടർന്നാണ് ഇപ്പോൾ പരീക്ഷ സംബന്ധിച്ച് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊറിയറിലെത്തിയ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
ഒല്ലൂര്‍ പിടിക്കുന്നവര്‍ കേരളം ഭരിക്കുമെന്നാണ്! നിലനിർത്തുമെന്ന് കെ. രാജൻ, തിരിച്ച് പിടിക്കുമെന്ന് യുഡിഎഫ്