ജീവാനന്ദം ഇന്‍ഷുറന്‍സ് പദ്ധതി, കാള പെറ്റെന്ന് കേൾക്കുമ്പോൾ കയർ എടുക്കരുത്, ഇഷ്ടമുള്ളവർ ചേർന്നാൽ മതി:ധനമന്ത്രി

Published : Jun 11, 2024, 10:13 AM IST
ജീവാനന്ദം ഇന്‍ഷുറന്‍സ് പദ്ധതി, കാള പെറ്റെന്ന് കേൾക്കുമ്പോൾ കയർ എടുക്കരുത്, ഇഷ്ടമുള്ളവർ ചേർന്നാൽ മതി:ധനമന്ത്രി

Synopsis

ആന്വറ്റി മാതൃകയിൽ നടത്തുന്ന പദ്ധതിയിൽ ഇഷ്ടമുള്ളവർക്ക് ചേർന്നാൽ മതി.അതിന്‍റെ  പഠനങ്ങൾ നടക്കുന്നതേയുള്ളൂവെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍

തിരുവനന്തപുരം:ജീവാനന്ദം പദ്ധതി ഇൻഷുറൻസ് പദ്ധതിയാണ്.കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്നത്  പോലെയാണ് സംഭവിച്ചത്.ആന്വറ്റി മാതൃകയിൽ നടത്തുന്ന പദ്ധതിയിൽ ഇഷ്ടമുള്ളവർ ചേർന്നാൽ മതി.അതിന്‍റെ  പഠനങ്ങൾ നടക്കുന്നതേയുള്ളൂ.മാധ്യമങ്ങൾ തെറ്റായ വാർത്തകളാണ് നൽകിയതെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു

സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം നിശ്ചിത തുക നൽകാൻ ഉദ്ദേശിക്കുന്ന ജീവാനന്ദം ആന്വിറ്റി പദ്ധതിക്ക് എതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ രംഗത്തെത്തിയിട്ടുണ്ട്.
സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചു പറിക്കുന്ന പദ്ധതി അംഗീകരിക്കില്ലെന്നാണ് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ നിലപാട്.സംഘടനകളുമായി യാതൊരു ചർച്ചയും
നടത്താതെ ഏകപക്ഷീയമായി ഉത്തരവിറക്കിയത് പ്രതിഷേധാർഹമാണ്.പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്.

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവു ചുരുക്കി മുന്നോട്ട് പോകുകയാണെന്നും  ധനമന്ത്രി വ്യക്തമാക്കി,ആവർത്തന സ്വഭാവമുള്ള ഭരണ ചെലവുകൾ നിയന്ത്രിക്കും
ആരോഗ്യ മേഖലയിൽ മാത്രം 617 കോടി കേന്ദ്രം തടഞ്ഞു വച്ചിരിക്കുകയാണ്.3.5 ശതമാനമാണ് കേരളത്തിന് കടമെടുക്കാനുള്ള അവസരം.എന്നാൽ ഇതുവരെ 2.8 ശതമാനം ആണ് കടമെടുത്തിട്ടുള്ളത്.ബാക്കി പണം കടം എടുക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

PREV
click me!

Recommended Stories

'ഈ നിലപാടാണ് പിണറായിസം, ഞാനൊരു പിണറായി ഫാൻ തന്നെയാണ്'; കാരണങ്ങൾ നിരത്തി സി ഷുക്കൂർ, അടുർ പ്രകാശിന് വിമർശനം
ശബരിമല പാതയിൽ വീണ്ടും അപകടം; ബസുകൾ കൂട്ടിയിടിച്ചു; 51 പേർക്ക് പരിക്ക്; 13 പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി