'ശുഭ വാർത്ത പ്രതീക്ഷിക്കുന്നു'; ജസ്നയെ കണ്ടെത്തിയെന്ന വാർത്ത തള്ളി പത്തനംതിട്ട  എസ് പി

By Web TeamFirst Published Apr 30, 2020, 1:40 PM IST
Highlights

ജസ്ന തിരോധാനവുമായി ബന്ധപ്പെട്ട്  അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റീവ് ആയ  വാർത്ത ഉണ്ടാകുമെന്ന സൂചനയാണ് അന്വേഷണ ഉദ്യോഗസ്ഥൻ കൂടി ആയ എസ്സ് പി കെ ജി സൈമൺ നല്‍കുന്നത്.

പത്തനംതിട്ട: കോളജ് വിദ്യാത്ഥിനി ജസ്നയെ കാണാതായ സംഭവം അന്വേഷണ പുരോഗതി ഇപ്പോള്‍ വെളിപ്പെടുത്താൻ ആകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കൂടി ആയ പത്തനംതിട്ട  എസ് പി  കെ ജി സൈമൺ. പോസ്റ്റീവ് ആയ ചില വാർത്തകള്‍ പ്രതിക്ഷിക്കുന്നു. എന്നാല്‍ ജസ്നയെ കണ്ടെത്തി എന്നുള്ള പ്രചരണം എസ്സ് പി  തള്ളി.

ജസ്ന തിരോധാനവുമായി ബന്ധപ്പെട്ട്  അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റീവ് ആയ  വാർത്ത ഉണ്ടാകുമെന്ന സൂചനയാണ് അന്വേഷണ ഉദ്യോഗസ്ഥൻ കൂടി ആയ എസ്സ് പി കെ ജി സൈമൺ നല്‍കുന്നത്. ഇതരസംസ്ഥാനങ്ങള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ജസ്നയെ കണ്ടെത്തിയ തരത്തിലുള്ള വർത്തകള്‍ ശരിയല്ലന്ന് ആദ്ദേഹം പറഞ്ഞു.

നിലവില്‍ കേസ് അന്വേഷിക്കുന്ന  ക്രൈംബ്രാഞ്ച്  സംഘത്തില്‍ മാറ്റമില്ല മൊബൈല്‍ ടവറുകൾ കേന്ദ്രികരിച്ചുള്ള അന്വേഷണത്തിന്  സൈബർ വിദഗ്ധരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തിയിടുണ്ട്. 2018 മാർച്ച് 20നാണ്  മുക്കുട്ടുതറയില്‍ നിന്നും ബന്ധുവീട്ടിലേക്ക് പോയ  ജസ്നയെ കാണാതായത്. സംസ്ഥാനത്തെ വനമേഖലകള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച് നേരത്തെ അന്വേഷണം നടത്തിയിരുന്നു. 

Read more at: ജെസ്‍നയെ കാണാതായിട്ട് ഒരു വർഷം: കേസ് അവസാനിപ്പിക്കാൻ ആലോചിച്ച് പൊലീസ്

 

click me!