ഹോണടിച്ചതുമായി ബന്ധപ്പെട്ട് തർക്കം; സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ മർദിച്ചതായി പരാതി

Published : Sep 02, 2026, 08:59 PM IST
private bus

Synopsis

കുറ്റിക്കാട്ടൂരിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് സ്കൂൾ വിദ്യാർത്ഥികളുടെ മർദനം. ഹോണടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. രണ്ട് ജീവനക്കാർ ചികിത്സ തേടി.

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് സ്കൂൾ വിദ്യാർത്ഥികളുടെ മർദനം. ഹോണടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. രണ്ട് ജീവനക്കാർ ചികിത്സ തേടി. കൊടിയത്തൂർ മാവൂർ വഴി കോഴിക്കോടേക്ക് പോവുകയായിരുന്ന അസർ മുല്ല എന്ന പേരുള്ള സ്വകാര്യ ബസിലെ കണ്ടക്ടറെയും ഡ്രൈവറെയും ഇരുപതോളം വരുന്ന വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചെന്നാണ് പരാതി.

ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. കുറ്റിക്കാട്ടൂരിൽ നിന്നും കുന്ദമംഗലം ഭാഗത്തേക്ക് പോകുന്ന ജംഗ്ഷനിൽ എത്തിയപ്പോൾ ഡ്രൈവർ ഹോൺ മുഴക്കി എന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ ആക്രമിച്ചതെന്ന് ബസുടമ പറഞ്ഞു. ബസ് ഡ്രൈവറായ ഫസൽ കണ്ടക്ടർ ആഷിക് എന്നിവരാണ് ചികിത്സ തേടിയത്. ജീവനക്കാർ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. സംഘർഷത്തെ തുടർന്ന് കുറ്റിക്കാട്ടൂർ അങ്ങാടിയിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംഘര്‍ഷം തടയാന്‍ ചെന്ന യുവാവിനുനേരെ ആക്രമണം, പ്രതി അറസ്റ്റില്‍
ബാലുശ്ശേരിയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ചോടിയ യുവാവ് കുടുങ്ങി, വയനാട്ടില്‍ നിന്ന് പിടികൂടി പൊലീസ്