സംഘര്‍ഷം തടയാന്‍ ചെന്ന യുവാവിനുനേരെ ആക്രമണം, പ്രതി അറസ്റ്റില്‍

Published : Sep 02, 2026, 08:49 PM IST
youth attacked while trying to stop fight in thrissur accused arrested

Synopsis

സംഘര്‍ഷം നടക്കുന്നത് കണ്ട് തടയാന്‍ ചെന്ന യുവാവിനുനേരെ ആക്രമണം നടത്തി ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റിലായി

തൃശൂര്‍: സംഘര്‍ഷം നടക്കുന്നത് കണ്ട് തടയാന്‍ ചെന്ന യുവാവിനുനേരെ ആക്രമണം നടത്തി ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റിലായി. പോര്‍ക്കുളം അഗതിയൂര്‍ ചില്‍ഡ്രന്‍സ് നഗര്‍ സ്വദേശി വിനീഷി (47)നെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഷിനോയി (30) ക്കാണ് മര്‍ദ്ദനമേറ്റത്. അക്കിക്കാവ് ചില്‍ഡ്രന്‍സ് നഗര്‍ ജംഗ്ഷനില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയും സഹോദരനും തമ്മിലുണ്ടായ തര്‍ക്കം പിടിച്ചുമാറ്റാന്‍ ചെന്ന യുവാവിനെ പ്രതി മരപ്പട്ടികകൊണ്ട് അടിക്കുകയായിരുന്നു.

തുടര്‍ന്ന് പ്രശ്‌നം പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് പിന്മാറാന്‍ ശ്രമിച്ച ഷിനോയിയെ പ്രതി വെട്ടുകല്ലുകൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ഷിനോയിക്ക് ഏഴ് തുന്നലുകളുണ്ട്. കുന്നംകുളം പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബാലുശ്ശേരിയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ചോടിയ യുവാവ് കുടുങ്ങി, വയനാട്ടില്‍ നിന്ന് പിടികൂടി പൊലീസ്
കേരളത്തെ പിന്നോട്ടടിക്കാൻ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കെതിരായ ഏത് നീക്കത്തെയും ചെറുക്കും: രാജീവ് ചന്ദ്രശേഖർ