
തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളോട് നീതി പൂർവ്വമായ കാര്യങ്ങൾ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും എൽഡിഎഫും യുഡിഎഫും സമസ്തയുടെ ആവശ്യങ്ങൾ പരിഗണിച്ചിട്ടുണ്ടെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. മത സൗഹാർദ്ദം വാക്കിൽ ഒതുക്കരുത്, പ്രവർത്തിയിലും വേണം. സകല മനുഷ്യർക്കിടയിലും സൗഹാർദ്ദം ഉണ്ടാകണമെന്നും നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് സമസ്ത. അതുകൊണ്ടാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും ഈ സംഘടനയെ അംഗീകരിക്കുന്നത്. ശരിയത്ത് എതിർക്കാത്ത എല്ലാ വിദ്യാഭ്യാസവും അനുകൂലിക്കുന്ന സംഘടനയാണ് സമസ്ത. സമസ്ത ടെക്നോളജിക്ക് എതിരല്ല എന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറയുന്നു. പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.
പരുപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു. ന്യൂന പക്ഷങ്ങൾക്ക് തലയുയർത്തി ജീവിക്കാനുള്ള സാഹചര്യം ഇടതുപക്ഷം ഒരുക്കുമെന്നും ന്യൂനപക്ഷ സംരക്ഷണമാണ് ഇടതുനയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും അവരെ ചേർത്തുപിടിച്ച് മുന്നോട്ട് പോകുന്നതിനും സംസ്ഥാന സർക്കാർ എല്ലാ ഘട്ടത്തിലും തയ്യാറായിട്ടുണ്ടെന്നും ഇനിയും തയ്യാറാകും എന്ന ഉറപ്പാണ് നൽകുന്നത്. നമ്മുടെ നാടിൻ്റെ മതനിരപേക്ഷത സൂക്ഷിക്കാൻ ഇടതുപക്ഷം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിട്ടുണ്ട് എന്നും പിണറായി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam