ജിജി തോംസന്റെ വെളിപ്പെടുത്തലിൽ ഗ്യാനേഷിന്‍റെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം, ആഞ്ഞടിച്ച് മുഖ്യമന്ത്രി; ഗ്യാനേഷിന് മൗനം, പ്രതിരോധം തീർത്ത് ബിജെപി

Published : Sep 27, 2026, 07:08 PM IST
Jiji thomson gyanesh kumar

Synopsis

ജിജി തോംസന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. ബിജെപിക്ക് വേണ്ടി ഗ്യാനേഷ് ഇടപെട്ടെന്ന ആരോപണത്തിൽ മുഖ്യമന്ത്രിയും ആഞ്ഞടിച്ചു. ഗ്യാനേഷ് മൗനം തുടരുമ്പോൾ ബിജെപി നേതാക്കൾ പ്രതിരോധം തീർക്കുകയാണ്

ദില്ലി: ബി ജെ പി സ്ഥാനാർഥിയാകാൻ ക്ഷണിച്ചെന്ന കേരള മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്‍റെ വെളിപ്പെടുത്തലിൽ ഗ്യാനേഷ് കുമാറിന്‍റെ രാജിയാവശ്യം ശക്തമാക്കി പ്രതിപക്ഷം. ഏഷ്യാനെറ്റ് ന്യൂസിലൂടെയുള്ള ജിജി തോംസൻ വെളിപ്പെടുത്തൽ ദേശീയ തലത്തിൽ വലിയ ചർച്ചയായി തുടരുകയാണ്. കേന്ദ്ര സർവീസിലിരിക്കെ വർഷങ്ങൾക്ക് മുമ്പെ ഗ്യാനേഷ് കുമാർ ബി ജെ പിക്കായി ഇടപെട്ടെന്ന നിലക്കാണ് പ്രതിപക്ഷ നേതാക്കൾ വെളിപ്പെടുത്തൽ ആയുധമാക്കുന്നത്. ബി ജെ പിക്ക് വേണ്ടി അട്ടിമറിക്കുന്ന ഏജന്‍റായിരുന്നു ഗ്യാനേഷ് എന്ന് തെളിഞ്ഞതായി മുഖ്യമന്ത്രി വി ഡി സതീശനും ആഞ്ഞടിച്ചു. ഗ്യാനേഷ് കുമാർ ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാളെന്ന് ചരിത്രം രേഖപ്പെടുത്തുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. രാജിയാവശ്യം ആവർത്തിക്കുകയായിരുന്നു സി പി എം. ജനറൽ സെക്രട്ടറി എം എ ബേബി തന്നെ ഇക്കാര്യം ആവശ്യപ്പെട്ട് ഇന്നും രംഗത്തെത്തി. ബി ജെ പിക്ക് വേണ്ടി കരാർ പണിയെടുക്കയാണ് ഗ്യാനേഷ് ചെയ്തതെന്നും ബേബി കുറ്റപ്പെടുത്തി. സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും രാജി അനിവാര്യമാണെന്നും സി പി എം ജനറൽ സെക്രട്ടറി വ്യക്തമാക്കി.

മൗനം തുടർന്ന് ഗ്യാനേഷ്, പ്രതിരോധം തീർത്ത് ബി ജെ പി

ജിജി തോംസണിന്‍റെ വെളിപ്പെടുത്തൽ പുറത്തുവന്ന് രണ്ട് നാളാകുമ്പോഴും ഗ്യാനേഷ് നിശബ്ദത തുടരുന്നുകയാണ്. പക്ഷെ ബി ജെ പി നേതാക്കൾ വലിയ തോതിൽ പ്രതിരോധം തീർക്കുകയാണ്. പാമോലിൻ കേസിലെ പ്രതിയെന്ന് കുറ്റപ്പെടുത്തിയാണ് ജിജി തോംസണെ ബി ജെ പി തള്ളുന്നത്. 2016 ൽ വിമാനയാത്രക്കിടെ ബി ജെ പിയിൽ ചേരാൻ ഗ്യാനേഷ് ഓഫർ വെച്ചെന്നതിന് തെളിവില്ലെന്നും ബി ജെ പി നേതാക്കൾ വാദിക്കുന്നു. ജിജിയെ ചീഫ് സെക്രട്ടറിയാക്കുന്നത് യു ഡി എഫ് സർക്കാറാണെന്നും ബി ജെ പി ചൂണ്ടിക്കാട്ടി. അതേസമയം ജിജി തോംസൺ ബി ജെ പിയിൽ ചേരാൻ ശ്രമിച്ചെന്നും കേന്ദ്ര സർക്കാറിന് കീഴിൽ കൊച്ചിൻ ഷിപ്പ് യാർഡിന്‍റെ ഇൻഡിപെൻഡന്‍റ് ഡയറക്ടറായി സ്ഥാനം കിട്ടിയെന്നും ബി ജെ പി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ് ചൂണ്ടിക്കാട്ടി. മാർ ക്രിസോസ്റ്റത്തെ 2017 ൽ ന്യൂനപക്ഷ മോർച്ച ആദരിക്കുന്ന ചടങ്ങിൽ ജിജി തോംസൺ പങ്കെടുക്കുന്ന ചിത്രവും ജിജി ജോസഫ് ഫേസ്ബുക്കിൽ പങ്കുവെച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാരക്കോണം മെഡിക്കൽ കോളേജിൽ ഹൗസ് സർജൻ വിദ്യാർത്ഥികൾക്ക് സെക്യൂരിറ്റി ജീവനക്കാരുടെ ക്രൂര മർദനം, വീഡിയോ പുറത്ത്
പ്രിയദർശിനിയും പവർക്കട്ടും പ്രധാന ചർച്ച, സതീശൻ സർക്കാരിന്റെ ആദ്യ രാഷ്ട്രീയ ബലപരീക്ഷണം നാളെ; 38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്