
കൽപ്പറ്റ: മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി നിർധന കുടുംബത്തിലെ യുവതി ചികിത്സ സഹായം തേടുന്നു. കൊവിഡിൽ വരുമാന മാർഗങ്ങൾ അടഞ്ഞ വയാനാട് മുട്ടിൽ സ്വദേശിയായ ജിൻസിക്ക് 12 ലക്ഷം രൂപയാണ് ചികിത്സക്കായി കണ്ടത്തേണ്ടത്. നാല് വർഷം മുൻപ് വരെ ജിൻസിയുടെ ജീവിതം ഇങ്ങനെയായിരുന്നില്ല. വയനാട്ടിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് കിഡ്നി അസുഖബാധിതയാവുന്നത്.
പലരിൽ നിന്നായി കടം വാങ്ങി പോണ്ടിച്ചേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇത്രയും കാലം ചികിത്സ. ഇതിനിടെയാണ് മാസങ്ങൾക്ക് മുൻപ് ജിൻസിക്ക് രക്താർബുധവും സ്ഥിരീകരിച്ചത്. ഗ്രന്ഥികളുടെ വീക്കത്തിന് ഇടയാക്കുന്ന ക്യുട്ടേനിയസ് ടി സെൽ ലിംഫോമ എന്ന അപൂർവ രോഗം. ഉടൻ മജ്ജ മാറ്റിവെച്ചില്ലെങ്കിൽ രോഗം ഗുരുതരമാകുമെന്നാണ് ചികിത്സിക്കുന്ന ഡോക്ടർ അറിയിച്ചത്
ജിൻസിക്ക് മജ്ജ നൽകാൻ സഹോദരി തയ്യാറാണ്. എന്നാൽ 12 ലക്ഷം രൂപയെന്ന തുക ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ ചികിത്സ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. സുമനസ്സുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജിൻസിയും കുടുംബവും.
ബാങ്ക് അക്കൗണ്ട് നമ്പർ 31310110068991
ഐഎഫ്സി കോഡ് UCBA0003131
യൂക്കോ ബാങ്ക് മീനങ്ങാടി ബ്രാഞ്ച്
ഫോൺ നമ്പർ 6235606031, 9446441645
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam