കൊച്ചി: കോൺഗ്രസ് വിട്ട് ബിജെപിയിൽ പോയ പത്മജ വേണുഗോപാലിൻ്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ. കോൺഗ്രസിൽ നെപ്പോ കിഡ്ഡുകളുടെ കാലം കഴിഞ്ഞെന്നും ഇതുവരെ കോൺഗ്രസിലേക്ക് വരുമെന്ന് പറയാത്തവർക്ക് വേണ്ടിയടകര്കം പരവതാനി വിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ബിജെപിയടക്കമുള്ള പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്ക് തിരികെ വരാൻ തിരക്കുകൂട്ടുന്നവർ പൊടിക്ക് അടങ്ങണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം സാധാരണ പ്രവർത്തകരെ കേൾക്കാൻ നേതൃത്വം തയ്യാറാകണം എന്നും പറഞ്ഞു. നേതാക്കളെ ആക്ഷേപിച്ച് ഇറങ്ങിപ്പോയവർ തിരികെ വരുമ്പോൾ പൊളിറ്റിക്കൽ ക്ലാരിറ്റി വരുത്തണം. ആക്ഷേപിച്ച് ഇറങ്ങിപ്പോയവർക്ക് തോന്നുമ്പോൾ തിരികെ കയറി വരാൻ കോൺഗ്രസ് പാർട്ടി വഴിയമ്പലമല്ലെന്നും ജിൻ്റോ ജോൺ പറഞ്ഞു.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam