ജയകൃഷ്ണനും തല മുണ്ഡനം ചെയ്യും, സർക്കാരിനെതിരേ സമരം ശക്തമാക്കാൻ എൽപിഎസ്ടി ഉദ്യോ​ഗാർഥികൾ; ധനവകുപ്പ് എതിർത്തു, മുഖ്യമന്ത്രി നിലപാട് മാറ്റിയെന്നും ആരോപണം

Published : Nov 20, 2026, 09:19 AM IST
lpst rank holders strike

Synopsis

സർക്കാർ വീണ്ടും ചർച്ചവെച്ചത് സമരം നീട്ടിക്കൊണ്ടുപോകാനാണെന്നാണ് എൽപിഎസ്ടി ഉദ്യോ​ഗാർഥികളുടെ ആരോപണം. മുഖ്യമന്ത്രി നിലപാട് മാറ്റിയതായും സമരക്കാർ ആരോപിക്കുന്നു. മുഖ്യമന്ത്രി മുൻകൈയെടുത്ത് നടത്തിയ ചർച്ചയിൽ അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാനുള്ള നിർദേശത്തെ ധനവകുപ്പാണ് എതിർത്തതെന്നും ഉദ്യോ​ഗാർഥികൾ പറയുന്നു.

തിരുവനന്തപുരം: സമരം ശക്തമാക്കാൻ എൽപിഎസ്ടി ഉദ്യോ​ഗാർഥികൾ. സമരം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി നിരാഹാരം കിടക്കുന്ന സമരസമിതി നേതാവ് ജയകൃഷ്ണൻ വെള്ളിയാഴ്ച തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കും. നേരത്തേ സമരസമിതി സെക്രട്ടറി വളർമതിയും തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

സർക്കാർ വീണ്ടും ചർച്ചവെച്ചത് സമരം നീട്ടിക്കൊണ്ടുപോകാനാണെന്നാണ് എൽപിഎസ്ടി ഉദ്യോ​ഗാർഥികളുടെ ആരോപണം. മുഖ്യമന്ത്രി നിലപാട് മാറ്റിയതായും സമരക്കാർ ആരോപിക്കുന്നു. മുഖ്യമന്ത്രി മുൻകൈയെടുത്ത് നടത്തിയ ചർച്ചയിൽ അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാനുള്ള നിർദേശത്തെ ധനവകുപ്പാണ് എതിർത്തതെന്നും ഉദ്യോ​ഗാർഥികൾ പറയുന്നു. സർക്കാർ നിലപാട് വൈകിപ്പിക്കുകയാണെന്നും ഇതിൽ ആശങ്കയുണ്ടെന്നും യാതൊരു മുന്നൊരുക്കവും ഇല്ലാതെയാണ് സർക്കാർ നേരത്തേ ചർച്ചയ്ക്കെത്തിയതെന്നും സമരക്കാർ ആരോപിക്കുന്നുണ്ട്. റിട്ടയർമെന്റ് ഒഴിവുകളിൽ റാങ്ക് പട്ടികയിൽനിന്ന് നിയമനം നടത്തണമെന്ന നിർദേശത്തിൽ അധ്യാപക സംഘടനകൾക്ക് എതിർപ്പുകളുണ്ടെന്നാണ് വിവരം. അധ്യാപക സംഘടനകളുടെ എതിർപ്പ് ചൂണ്ടിക്കാണിച്ച് സർക്കാർ വീണ്ടും തീരുമാനം വൈകിപ്പിക്കുമെന്നും ഉദ്യോ​ഗാർഥികൾക്ക് ആശങ്കയുണ്ട്.

എൽപിഎസ്ടി ഉദ്യോ​ഗാർഥികളുമായി ഇനിയും ചർച്ചകൾ തുടരുമെന്നാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ കഴിഞ്ഞദിവസം അറിയിച്ചത്. അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആക്കണമെന്ന ആവശ്യത്തിൽ ഇനിയും ചർച്ചകൾ വേണമെന്നും ഇക്കാര്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കാനാകില്ലെന്നും സാമ്പത്തിക ബാധ്യത വലിയ പ്രശ്നമാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം, 150 കുട്ടികളിൽ കൂടുതലുള്ള സ്കൂളുകളിൽ ക്ലാസ് ചുമതലയുള്ള പ്രധാനാധ്യാപകർക്ക് പകരം റാങ്ക് പട്ടികയിലുള്ളവർക്ക് നിയമനം നൽകാമെന്ന് സർക്കാർ തീരുമാനിച്ചതായും ഇത് നടപ്പാക്കിയാൽ 300-ഓളം ഒഴിവുകൾ വരുമെന്നും മന്ത്രി പറഞ്ഞിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

malayalam news live: കോൺഗ്രസിലേക്കുള്ള തിരിച്ചു വരവ്; കെപിസിസി നേതൃത്വത്തിന് കത്ത് നൽകാൻ പത്മജ, പാർട്ടി തീരുമാനം ചർച്ചകൾക്ക് ശേഷം
സംസ്ഥാനത്ത് വീണ്ടും ഇഡിയുടെ വ്യാപക റെയ്‌ഡ്, പരിശോധന നടക്കുന്നത് അഞ്ച് ജില്ലകളിലായുള്ള വീടുകളിൽ; ഫെമ ചട്ടലംഘനത്തിൽ നടപടി