
കാസര്‍കോട്: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ രൂക്ഷ പരാമര്‍ശവുമായി മുന്‍ കേരള പൊലീസ് മേധാവി ടി പി സെന്‍കുമാര്‍. ജെഎന്‍യു ക്യാംപസ് ഗര്‍ഭനിരോധന ഉറകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലാണ് പെണ്‍കുട്ടികള്‍ ഉറങ്ങുന്നത്.
സര്‍വ്വകലാശാലയിലെ ആണ്‍കുട്ടികളുടെ ശുചിമുറികളില്‍ നിന്ന് പെണ്‍കുട്ടികള്‍ ഇറങ്ങി വരുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ട്. നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അതെന്നും ടി പി സെന്‍കുമാര്‍ കാസര്‍കോട് പറഞ്ഞു. ഇപ്പോള്‍ പെണ്‍കുട്ടികള്‍ കോണ്ടമുപയോഗിച്ചാണ് തലമുടി കെട്ടിവക്കുന്നത്. അത്തരം സര്‍വ്വകലാശാലകള്‍ നമ്മുക്ക് ആവശ്യമില്ലെന്നും ടി പി സെന്‍കുമാര്‍ പറഞ്ഞുവെന്നാണ് ദ് ന്യൂ ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാലയിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സമ്മേളനത്തിൽ 'അസമത്വം തിരുത്തല്‍ ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു മുന്‍ പൊലീസ് മേധാവി.
ജെഎന്‍യുവില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളില്‍ നിലപാട് ചോദിച്ച വിദ്യാര്‍ത്ഥിയോടാണ് പൊട്ടിത്തെറിച്ചുകൊണ്ടുള്ള ടി പി സെന്‍കുമാറിന്‍റെ മറുപടി. നേരത്തെ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരത്തിനിടയില്‍ പെണ്‍കുട്ടി മുടി കോണ്ടം കൊണ്ട് കെട്ടിവച്ച വിദ്യാര്‍ത്ഥിനിയുടെ ചിത്രം ടി പി സെന്‍കുമാര്‍ നേരത്തെ പങ്കുവച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam