കേരളത്തിന് എയിംസും മെഡിക്കൽ ഡിവൈസസ് പാർക്കും നിഷേധിക്കുന്നു; രാജ്യസഭയിൽ ജോൺ ബ്രിട്ടാസ്

Published : Aug 06, 2024, 11:42 AM ISTUpdated : Aug 06, 2024, 11:44 AM IST
കേരളത്തിന്  എയിംസും മെഡിക്കൽ ഡിവൈസസ് പാർക്കും നിഷേധിക്കുന്നു; രാജ്യസഭയിൽ ജോൺ ബ്രിട്ടാസ്

Synopsis

മെഡിക്കൽ ഡിവൈസസ് പാർക്ക് തോന്നയ്ക്കലിൽ സ്ഥാപിക്കാനുള്ള അനുമതി കേന്ദ്രം വർഷങ്ങളായി നൽകുന്നില്ലെന്ന് എംപി

തിരുവനന്തപുരം: കേരളത്തിന് എയിംസ് വർഷങ്ങളായി നിഷേധിക്കുകയാണെന്ന് രാജ്യസഭയിൽ ജോൺ​ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി. കേരളത്തിന് എയിംസ് ഉടൻ അനുവദിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങൾക്കും എയിംസ് അനുവദിച്ചിട്ടും കേരളത്തോട് വിവേചനം കാണിക്കുകയാണ് കേന്ദ്രം. നീതി ആയോ​ഗ് റിപ്പോർട്ട് പ്രകാരം കേരളം ആരോ​ഗ്യ സംവിധാനത്തിൽ ഒന്നാമതാണ്. കോപറേറ്റീവ് ഫെഡറലിസം എന്ന് പറയുന്ന കേന്ദ്രം വർഷങ്ങളായി കേരളത്തിലേക്കുള്ള എയിംസ് അനുമതി വൈകിക്കുകയാണ്. മെഡിക്കൽ ഡിവൈസസ് പാർക്ക് തോന്നയ്ക്കലിൽ സ്ഥാപിക്കാനുള്ള അനുമതി കേന്ദ്രം വർഷങ്ങളായി നൽകുന്നില്ല. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടിട്ടും കേന്ദ്രം നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുതിയ ദൗത്യത്തിന് പിന്തുണ തേടിയെന്ന് മേയർ വിവി രാജേഷ്; ആലപ്പുഴയിലെ വീട്ടിലെത്തി ജി സുധാകരനെ കണ്ടു, പൊന്നാടയണിയിച്ചു
വര്‍ഗീയ പരാമര്‍ശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതി