യുപിഐ ഉപയോക്താക്കളെ തുലയ്ക്കാനാണ് 'തോല' എന്ന് ജോൺ ബ്രിട്ടാസ്; 'കച്ചവടക്കാർക്ക് വരുന്ന അധികഭാരം ഉപഭോക്താക്കളിലേക്ക് എത്തും'

Published : Aug 10, 2026, 05:56 PM IST
john brittas, nirmala

Synopsis

സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാൻ കേന്ദ്ര സർക്കാർ യുപിഐ ഇടപാടുകൾക്ക് മേൽ പരോക്ഷ നികുതി ചുമത്താൻ ശ്രമിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എംപി പാർലമെൻ്റിൽ ആരോപിച്ചു. ഇൻകം ടാക്സ് ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ സാധാരണക്കാരെ കൊള്ളയടിക്കാനാണെന്നും കച്ചവടക്കാർക്ക് മേലുള്ള ഭാരം ഉപഭോക്താക്കളിലേക്ക് എത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയും ബജറ്റ് പരാജയവും മറച്ചുവെക്കാൻ സാധാരണക്കാരെ വഞ്ചിച്ച് യുപിഐ ഇടപാടുകൾക്ക് മേൽ പരോക്ഷ നികുതി ചുമത്താനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് ചൂണ്ടിക്കാട്ടി പാർലമെന്‍റിൽ രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. രാജ്യത്തെ തുലയ്ക്കാൻ വേണ്ടി കേന്ദ്രം കൊണ്ടുവന്ന ഇൻകം ടാക്സ് ഭേദഗതി ബില്ലിലെ ('തോല') വ്യവസ്ഥകൾക്കെതിരെയാണ് താൻ സഭയിൽ സംസാരിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

2026-ലെ കേന്ദ്ര ബജറ്റ് പരിപൂർണ്ണ പരാജയമായതിനെ തുടർന്നാണ് ജൂൺ അഞ്ചിന് ഇൻകം ടാക്സ് ഭേദഗതി ഓർഡിനൻസ് ഇറക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായതെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിന്ന് പിന്മാറിയ വിദേശ നിക്ഷേപകർക്ക് ഡിവിഡന്‍റിൽ ഇളവ് നൽകി അവരെ തിരികെ കൊണ്ടു വരികയായിരുന്നു സർക്കാരിന്‍റെ ലക്ഷ്യം. അതിനായി ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ ഓർഡിനൻസ് നടപ്പിലാക്കി. എന്നാൽ ഇപ്പോൾ ഈ ഓർഡിനൻസ് നിയമമാക്കാൻ ബില്ല് കൊണ്ടുവന്നപ്പോൾ, ഓർഡിനൻസിൽ ഇല്ലാതിരുന്ന മറ്റ് പല നികുതി നിർദ്ദേശങ്ങളും കൂടി ഉൾപ്പെടുത്തി പാർലമെന്‍റിനെയും രാജ്യത്തെയും സർക്കാർ വഞ്ചിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

യുപിഐ ഉപയോഗിക്കുന്ന ആളുകളിൽ നിന്ന് 'മെർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ്' വഴി അധിക നികുതി ഈടാക്കാനാണ് ബില്ലിലൂടെ സർക്കാർ ശ്രമിക്കുന്നത്. ഇത് സാധാരണക്കാരെ ബാധിക്കില്ലെന്നും കച്ചവടക്കാരെ മാത്രമേ ബാധിക്കൂ എന്നുമുള്ള കേന്ദ്ര ധനമന്ത്രിയുടെ വാദം പൊള്ളയാണെന്ന് ബ്രിട്ടാസ് പറഞ്ഞു. കച്ചവടക്കാർക്ക് മേൽ വരുന്ന ഏതൊരു സാമ്പത്തിക ഭാരവും ഒടുവിൽ സാധാരണക്കാരായ ഉപഭോക്താക്കളിലേക്ക് തന്നെയാണ് കൈമാറ്റം ചെയ്യപ്പെടാറുള്ളത്. രാജ്യത്ത് നിലവിൽ 54 കോടിയോളം ആളുകൾ യുപിഐ സംവിധാനം ഉപയോഗിക്കുന്നുണ്ട്.

"യുപിഐ സംവിധാനത്തിന്മേൽ ഞങ്ങൾ യാതൊരുവിധ ചാർജും ചുമത്തില്ല, ഇത് ജനങ്ങൾക്ക് ഒരു ഭാരമാകില്ലെന്നാണ് മുൻപ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഡിജിറ്റൽ ഇടപാടുകളുടെ ഭാഗമായി മാറിയ പാവപ്പെട്ട ജനങ്ങളുടെ മേൽ പരോക്ഷമായി നികുതി ചുമത്താനാണ് സർക്കാർ ശ്രമിക്കുന്നത്" എന്ന് ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.

കേന്ദ്ര ധനമന്ത്രി രാജ്യത്തിന്മേൽ വലിയൊരു സാമ്പത്തിക ഭാരമാണ് അടിച്ചേൽപ്പിക്കുന്നതെന്നും ഡിജിറ്റൽ ഇന്ത്യയുടെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുന്ന ഇത്തരം നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദുരിതാശ്വാസത്തിന് ഉപയോഗിച്ച വാഹനത്തിന് പിഴ ചുമത്തിയ സംഭവം; എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു
'രാജേഷിന്റെ കുടുംബം അനാഥമാകാൻ പാടില്ല, ഭാര്യയ്ക്ക് ജോലി നൽകണം, കുടുംബത്തിന്റെ സംരക്ഷണം ഉറപ്പാക്കണം'; രാജേഷിന്റെ വീട്ടിലെത്തി പിണറായി വിജയൻ