അന്തി ചന്തക്ക് ആളുണ്ടോ ഇല്ലയോ എന്ന് നാളെ അറിയാം,പണിമുടക്കിനെ പരിഹസിച്ച സിപിഎം സംഘടനയോട് ജോയിന്‍റ് കൗണ്‍സില്‍

Published : Jan 21, 2025, 12:58 PM IST
അന്തി ചന്തക്ക് ആളുണ്ടോ ഇല്ലയോ എന്ന് നാളെ അറിയാം,പണിമുടക്കിനെ പരിഹസിച്ച സിപിഎം സംഘടനയോട് ജോയിന്‍റ് കൗണ്‍സില്‍

Synopsis

ഡയസ്നോൺ പ്രഖ്യാപിച്ചത് കുഴപ്പമില്ല.ഒരു ദിവസത്തെ ശമ്പളം പോകും അത്രയല്ലേ ഉള്ളു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും നാളെത്തെ പണിമുടക്കിനെ പരിഹസിച്ച സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന് മറുപടിയുമായി ജോയിന്‍റ്  കൗൺസിൽ രംഗത്ത്.അന്തി ചന്തക്ക് ആളുണ്ടോ ഇല്ലയോ എന്ന് നാളെ അറിയാം.മുൻപ് നടന്ന സമരത്തെ കുറിച്ച് പോലീസ് നൽകിയ കോൺഫിഡനഷ്യൽ റിപ്പോർട്ട്‌ സിഎമ്മിന്‍റെ  ഓഫീസിൽ ഉണ്ട്.സിപിഎം പോഷക സംഘടന ആളെ കൂട്ടുന്നത് എങ്ങനെ ആണെന്ന് അറിയാം.ഭീഷണിപെടുത്തിയും ട്രാൻസ്ഫർ ചെയ്യുമെന്ന് വിരട്ടിയുമാണ് ആളെ കൂട്ടുന്നത്.പണിമുടക്കിനെ നേരിടാന്‍ ഡയസ്നോൺ പ്രഖ്യാപിച്ചത് കുഴപ്പമില്ല.ഒരു ദിവസത്തെ ശമ്പളം പോകും അത്രയല്ലേ ഒള്ളുവെന്നും ജോയിന്‍റ് കൗണ്‍സില്‍ നേതാവ് ജയചന്ദ്രൻ കല്ലിങ്കൽ പറഞ്ഞു

നേരത്തേ സമരത്തിൽ പങ്കെടുക്കുന്ന  സിപിഐ അനുകൂല ജോയിന്‍റ്  കൗൺസിലിനെ പരിഹസിച്ച് സിപിഎം സംഘടന രംഗത്ത് വന്നിരുന്നു.സമരം നടത്തുന്നത് ആളില്ലാ സംഘടനകളാണ്
ചില അതി വിപ്ലവ കാരികൾ കൊങ്ങി സംഘികൾക്കൊപ്പം തോളിൽ കൈയിട്ട് സമരം നടത്തുന്നു.അന്തി ചന്തക്കു പോലും ആളില്ലാ സംഘടനകളാണ് സമരം നടത്തുന്നതെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷൻറെ ലഘുലേഖയില്‍ പറഞ്ഞിരുന്നു. ഇതിനോടാണ് ജോയിന്‍റ് കൗണ്‍സിലിന്‍റെ പ്രതികരണം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദാവോസിൽ കേരളത്തിനും വൻ നേട്ടം! ലോക സാമ്പത്തിക ഫോറത്തിൽ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പുവെച്ചെന്ന് പി രാജീവ്
ദേശീയ ട്രേഡേഴ്സ് വെൽഫെയർ ബോർഡിൽ കേരളത്തിന് ആദ്യ അംഗം; അഡ്വ. സിറാജുദ്ദീൻ ഇല്ലത്തൊടിയെ കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തു