'പൈനാപ്പിളിൽ സ്ഫോടക വസ്തു ഒളിപ്പിച്ചെന്നതിൽ സ്ഥിരീകരണമില്ല'; കാട്ടാന ചരിഞ്ഞതിൽ സംയുക്ത അന്വേഷണം

By Web TeamFirst Published Jun 4, 2020, 5:32 PM IST
Highlights

പൈനാപ്പിളില്‍ ഒളിപ്പിച്ച് ആനയ്ക്ക് സ്‌ഫോടകവസ്‌തു നൽകിയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ജി ശിവ വിക്രം വ്യക്തമാക്കി.

പാലക്കാട്: പാലക്കാട് കാട്ടാന ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ സംഭവത്തില്‍ പൊലീസും വനംവകുപ്പും സംയുക്ത അന്വേഷണം നടത്തും. മണ്ണാർക്കാട് ഡി എഫ് ഒ, ഷൊർണൂർ ഡിവൈഎസ്പി എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകും. പൈനാപ്പിളില്‍ ഒളിപ്പിച്ച് ആനയ്ക്ക് സ്‌ഫോടകവസ്‌തു നൽകിയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ജി ശിവ വിക്രം വ്യക്തമാക്കി.

കാട്ടാനയെ കൊന്ന സംഭവം; മലപ്പുറം വിവാദത്തിൽ വിശദീകരണവുമായി മേനകാ ഗാന്ധി

ചരിഞ്ഞ ആനയുടെ വായിലെ മുറിവിനു രണ്ടാഴ്ച പഴക്കമുണ്ട്. ഇത് എവിടെ വെച്ച് സംഭവിച്ചുവെന്ന് വ്യക്തമായിട്ടില്ല. അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് ഡി എഫ് ഒ സുനിൽ കുമാറും അറിയിച്ചു. ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുവല്ല പൊട്ടിത്തെറിച്ചത്. ശ്വാസകോശത്തിൽ വെള്ളം കയറിയാണ് ആന ചരിഞ്ഞത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൈനാപ്പിളിൽ സ്ഫോടക വസ്തു ഒളിപ്പിച്ചെന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ല. അതേ സമയം നിലമ്പൂർ മുതൽ മണ്ണാർക്കാട് വരെയുള്ള തോട്ടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണ നടത്താനാണ് തീരുമാനം.  

കാട്ടാനയെ രക്ഷിക്കാൻ വനംവകുപ്പ് ശ്രമിച്ചില്ലെന്ന് നാട്ടുകാർ, പ്രതികളെ ഉടൻ പിടികൂടുമെന്ന് വനംവകുപ്പ്

 

click me!