അനുകൂല ബെഞ്ചിൽ നിന്ന് അനുകൂല വിധി വാങ്ങിയെന്ന ആരോപണം,കോടതിയലക്ഷ്യ ഹര്‍ജി നല്‍കും: ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

Published : May 04, 2025, 10:50 AM ISTUpdated : May 04, 2025, 11:09 AM IST
അനുകൂല ബെഞ്ചിൽ നിന്ന്  അനുകൂല വിധി വാങ്ങിയെന്ന ആരോപണം,കോടതിയലക്ഷ്യ ഹര്‍ജി നല്‍കും: ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

Synopsis

അധികാരം ദുരുപയോഗം ചെയ്ത് കെഎം എബ്രഹാം കേസ് അട്ടിമറിക്കാൻ ശ്രമം നടത്തി

ദില്ലി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം എബ്രഹാമിനെതിരായ നിയമ പോരാട്ടം ശക്തമായി തുടരുമെന്ന് പരാതിക്കാരനായ  ജോമോൻ പുത്തൻ പുരയ്ക്കൽ. കേസിലെ സിബിഐ എഫ് ഐ ആർ മാത്രമാണ് സുപ്രീംകോടതി  സ്റ്റേ ചെയ്തത് താൻ അനുകൂല ബെഞ്ചിൽ ഹർജി നൽകി അനുകൂല വിധി വാങ്ങിയെന്ന് കെ എം ഏബ്രഹാം ആരോപിച്ചു
മുഖ്യമന്ത്രിക്ക് ഇത് ചൂണ്ടിക്കാട്ടി ഏബ്രഹാം കത്ത് നൽകി.ഈ ആരോപണം കോടതിയലക്ഷ്യമാണ്. ഹൈക്കോടതിയിൽ ഏബ്രഹാമിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകും. 2018 ലാണ് താൻ ഹർജി കൊടുത്തത്. 7 ജഡ്ജിമാർ വാദം കേട്ട കേസാണ്. അധികാരം ദുരുപയോഗം ചെയ്ത് കേസ് അട്ടിമറിക്കാൻ എബ്രഹാം ശ്രമം നടത്തി. നിയമപരമായി അദ്ദേഹത്തിന് രക്ഷപ്പെടാൻ ആകില്ലെന്നും ജോമോന്‍ പറഞ്ഞു

 

സംസ്ഥാന സർക്കാരിൻറെ ലോകായുക്തയിലെ സീനീയർ സർക്കാർ പ്ലീഡർ ആയ ചന്ദ്രശേഖരൻ നായർ സുപ്രിം കോടതിയിൽ പ്രതിക്കായി ഹാജരായി. ഇത് നിയമവിരുദ്ധമാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം
മാധ്യമങ്ങളുടെ ഡ്രോൺ ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ കുട ഉപയോ​ഗിച്ച് ദിലീപ്, വിധി കേൾക്കാൻ കോടതിയിലേക്ക് പുറപ്പെട്ടു