കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകി, മുറിവ് തുന്നാതെ മടക്കിവിട്ടു;പേവിഷബാധയേറ്റ് മരിച്ച കുട്ടിയുടെ പിതാവ്

Published : May 04, 2025, 10:35 AM ISTUpdated : May 04, 2025, 02:41 PM IST
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകി, മുറിവ് തുന്നാതെ മടക്കിവിട്ടു;പേവിഷബാധയേറ്റ് മരിച്ച കുട്ടിയുടെ പിതാവ്

Synopsis

ഇതിനുള്ള ഡോക്ടർ ഇവിടെ ഇല്ലെന്നാണ് അവിടെ നിന്ന് പറഞ്ഞത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയെന്നും പിതാവ് പറഞ്ഞു.  

മലപ്പുറം: പെരുവള്ളൂരിൽ പേവിഷബാധയേറ്റ് അഞ്ചര വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരിച്ച് പിതാവ് സൽമാനുൽ ഫാരിസ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയെന്നും ചികിത്സാ പിഴവിനെതിരെ പരാതി നൽകുമെന്നും സിയയുടെ പിതാവ് പറഞ്ഞു. സർക്കാരിൻ്റെ ഭാഗത്തു നിന്നും ആരോഗ്യ വകുപ്പിൻ്റെ ഭാഗത്തു നിന്നും ആരും ബന്ധപ്പെട്ടില്ല. വാക്സിൻ എടുത്തിട്ടും മരണം സംഭവിക്കുമ്പോൾ ഇതിൽ വിശദമായ പഠനം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സിയ മരിച്ചത്. 

മാർച്ച് 29നാണ് കുട്ടിയ്ക്ക് നായയുടെ കടിയേൽക്കുന്നത്. ചോരയിൽ കുളിച്ച നിലയിലായിരുന്നു കുട്ടി. ആദ്യം തിരൂരങ്ങാടി താലൂക് ആശുപത്രിയിലേക്കാണ് കൊണ്ടു പോയത്. ഇതിനുള്ള ഡോക്ടർ ഇവിടെ ഇല്ലെന്നാണ് അവിടെ നിന്ന് പറഞ്ഞത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയെന്നും പിതാവ് പറഞ്ഞു.

ആദ്യം ചികിൽസ നൽകിയ ശേഷം 48 മണിക്കൂർ കഴിഞ്ഞു വരാൻ പറഞ്ഞു. പിന്നീട് പനി ബാധിച്ചപ്പോൾ കുട്ടിക്ക് ഉറങ്ങാൻ കഴിയാത്ത അവസ്‌ഥയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ വൈകി. മുറിവ് തുന്നാതെ തന്നെ മടക്കി വിടുകയായിരുന്നു. ആദ്യ ഇഞ്ചക്ഷൻ കൊടുത്തു കഴിഞ്ഞ് 48 മണിക്കൂർ കഴിഞ്ഞേ അടുത്ത ചികിത്സ ചെയ്യാനാവൂ എന്ന് പറഞ്ഞു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് തലക്ക് പത്ത് തുന്നിക്കെട്ടിട്ടു. 20 മിനിട്ടു കൊണ്ട് തിരൂരങ്ങാടി താലൂക്ക് ആശുപതിയിൽ എത്തിച്ചുവെന്നും പിതാവ് പറഞ്ഞു. 

അനന്ത്നാഗിലെ വനമേഖലയിൽ ഭക്ഷ്യവസ്തുക്കൾ ഒളിപ്പിച്ച നിലയില്‍; ഭീകരർക്ക് പ്രാദേശിക സഹായം ലഭിക്കുന്നുവെന്ന് സംശയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റെയിൽവേ അവ​ഗണിച്ചപ്പോൾ മലയാളികളെ ചേർത്തുപിടിച്ച് കെഎസ്ആർടിസിയും കർണാടക ട്രാൻസ്പോർട്ടും, ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ പെടാപാട്
എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ