നിയമസഭയിലും പുറത്തും ഈ നിലപാട് തുടരും. രാജ്യസഭാ തെരഞ്ഞെടുപ്പിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി
കോട്ടയം: കേരള കോൺഗ്രസ് പാർട്ടിയുടെ വിപ്പ് റോഷി അഗസ്റ്റിൽ എംഎൽഎയാണെന്ന് ആവർത്തിച്ച് ജോസ് കെ മാണി എംപി. രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയത്തിലും സ്വതന്ത്രമായ നിലപാടെടുക്കാനാണ് തീരുമാനം. നിയമസഭയിലും പുറത്തും ഈ നിലപാട് തുടരും. രാജ്യസഭാ തെരഞ്ഞെടുപ്പിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.